തിരുവനന്തപുരം: എക്സൈസ് കമീഷണറായി എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നന്ദാവനത്തെ എക്സൈസ് ആസ്ഥാനത്ത് അദ്ദേഹമെത്തിയത്. ഗാർഡ് ഓഫ് ഓണർ നൽകി സേനാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.
കമീഷണറായിരുന്ന മഹിപാൽ യാദവ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് അജിത്കുമാറിനെ അച്ചടക്കനടപടിയുടെ ഭാഗമായി എക്സൈസിൽ നിയമിച്ചത്. ശബരിമലയിലേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ അജിത്കുമാറിനെതിരെ ഹൈകോടതി രൂക്ഷവിമർശനം നടത്തിയതോടെ എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടെന്ന് സമ്മതിച്ച് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ കഴിഞ്ഞ ജൂലൈ 21ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടി സേനക്ക് ആകെ അവമതിപ്പുണ്ടാക്കിയെന്നും വിഷയത്തിൽ സർക്കാറിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നുമായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. ഇതേതുടർന്നാണ് അജിതിനെ പൊലീസ് ചുമതലകളിൽ നിന്ന് മാറ്റി എക്സൈസിലേക്ക് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.