പി.ജെ ജോസഫിന്‍റെ ലയനം തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനം -അഡ്വ. ജോസ് ടോം

പാലാ: സ്വന്തമായി പാർട്ടിയും ചിഹ്നവുമില്ലാതായ പി.ജെ ജോസഫ് ഇപ്പോൾ പി.സി തോമസിന്‍റെ പാർട്ടിയിൽ ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണെന്ന്​ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം ആരോപിച്ചു.

പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥി പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാനായിരുന്നു പി.ജെ ജോസഫിന്‍റെ ശ്രമം. ഈ ശ്രമവുമായി ഹൈകോടതിയിൽ എത്തിയ ജോസഫിനെ സുപ്രീം കോടതിയും, ഹൈകോടതിയും വരെ ഓടിച്ചു വിടുകയായിരുന്നു.

തെരഞ്ഞെടുപ്പിൽ ഒമ്പത്​ സീറ്റ് പിടിച്ചു വാങ്ങിയ യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ കടിച്ചതും പിടിച്ചതും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ പി.ജെ ജോസഫ്.

കേരള കോൺഗ്രസ് തങ്ങളാണ് എന്നു പറഞ്ഞ് ഓടി നടന്ന ജോസഫ് ഇപ്പോൾ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ എല്ലാ സ്വതന്ത്ര ചിഹ്നങ്ങളും ഉപയോഗിച്ചു കഴിഞ്ഞു. കെ.എം മാണി സാറിന്‍റെ യഥാർത്ഥ പിൻഗാമികൾ തങ്ങളാണ് എന്നാണ് ജോസഫ് വിഭാഗം പറഞ്ഞു നടന്നിരുന്നത്. സ്വന്തമായി പാർട്ടി പോലും ഇല്ലാതായ ഈ സാഹചര്യത്തിലും ഈ നിലപാട് ജോസഫ് തുടരുന്നുണ്ടോ എന്നു വ്യക്തമാക്കണം.

സ്വന്തമായി പാർട്ടിയില്ലാതെ വ്യക്തി മാത്രമായി മാറിയ പി.സി തോമസിൽ ചെന്ന് ജോസഫ് ലയിക്കുന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - adv jose tom's comment on kerala congress (joseph) merger with PC Thomas's party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.