12 ട്രെയിനുകൾക്ക്​ അധിക സ്റ്റോപ്പുകൾ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്​റ്റോപ്പുകൾ അനുവദിച്ചു. ഒറ്റപ്പാലം, പയ്യന്നൂർ, ഹരിപ്പാട്​, പട്ടിക്കാട്​, കുലുക്കല്ലൂർ, മേലാറ്റൂർ, കൊയിലാണ്ടി, തിരുവല്ല, ചിറയിൻകീഴ്​ തുടങ്ങിയ സ്​റ്റേഷനുകളിലാണ്​ അധിക സ്​റ്റോപ്പ്.

ട്രെയിനുകളും അധിക സ്​റ്റോപ്പുകളും:

നിലമ്പൂർ റോഡ്-കോട്ടയം എക്സ്​പ്രസ്​ (16325) -മേലാറ്റൂർ, പട്ടിക്കാട്, കുലുക്കല്ലൂർ

കോട്ടയം-നിലമ്പൂർ റോഡ് എക്സ്​പ്രസ്​ (16326) -കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ

തിരുവനന്തപുരം സെൻട്രൽ-വെരാവൽ എക്സ്​പ്രസ്​ (16333) -കൊയിലാണ്ടി, പയ്യന്നൂർ

കാരയ്ക്കൽ-എറണാകുളം ജങ്​ഷൻ എക്സ്​പ്രസ്​ (16187) -ഒറ്റപ്പാലം

എറണാകുളം ജങ്​ഷൻ-കാരയ്ക്കൽ എക്സ്​പ്രസ്​ (16188) -ഒറ്റപ്പാലം

നിലമ്പൂർ റോഡ്-തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്​പ്രസ്​ (16350)- തിരുവല്ല

നാഗർകോവിൽ-ഗാന്ധിധാം എക്സ്​പ്രസ്​ (16336) കൊയിലാണ്ടി, പയ്യന്നൂർ, കാഞ്ഞങ്ങാട്

തിരുവനന്തപുരം നോർത്ത്-ഭാവ്​നഗർ എക്സ്​പ്രസ്​ (19259) -പയ്യന്നൂർ

തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ എക്സ്​പ്രസ്​ (16 312) -കൊയിലാണ്ടി

മംഗളൂരു-തിരുവനന്തപുരം എക്സ്​പ്രസ്​ (16348) -തിരുവല്ല

ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്​പ്രസ്​ (16128) -ചിറയിൻകീഴ്

ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്​പ്രസ്​ (16127) -ഹരിപ്പാട്

Tags:    
News Summary - Additional stops allowed for 12 trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.