നിലമ്പൂര്‍ (മലപ്പുറം): മുൻ എം.എൽ.എ പി.വി. അൻവറിന്‍റെ സ്വന്തം പഞ്ചായത്തായ നിലമ്പൂരില്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. 36 വാര്‍ഡുകളില്‍ 28ലും യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫ് ഏഴിടങ്ങളിലേക്ക് ചുരുങ്ങി. ഒരുസീറ്റിൽ ബി.ജെ.പിയും ജയിച്ചു. നേരത്തെ 25 സീറ്റുകള്‍ വരെ നേടാനാകുമെന്ന പ്രതീക്ഷ യു.ഡി.എഫ് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഭരണവിരുദ്ധവികാരം ശക്തമായതിനാല്‍ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപിനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന്റെ ഈ വിശ്വാസം ഫലം കണ്ടിരിക്കുകയാണ്.
36 സീറ്റുകളിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു. ബി.ജെ.പി 15 സീറ്റിലാണ് മത്സരിച്ചത്. കോൺഗ്രസ് 21 സീറ്റിൽ ജയിച്ചപ്പോൾ ഏഴ് സീറ്റ് ലീഗ് സ്വന്തമാക്കി. എൽ.ഡി.എഫിൽ സി.പി.എം അഞ്ച് സീറ്റും, സി.പി.ഐ, കേരള കോൺഗ്രസ് എന്നിവർ ഓരോ സീറ്റ് വീതവും നേടി. അൻവറിന്‍റെ നേതൃത്വത്തിൽ അഞ്ചിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും എല്ലാവരും പരാജയപ്പെട്ടു.
നിലമ്പൂര്‍ പാത്തിപ്പാറ ഡിവിഷനില്‍ അസൈനാര്‍, ആലുങ്ങല്‍-ലതികാ രാജീവ്, മുമ്മുള്ളി-ഷാജഹാന്‍ പാത്തിപ്പാറ, മുതീരി-നിയാസ്, വരമ്പന്‍പൊട്ടി-സുരേഷ് എന്നിവരാണ് മത്സരിച്ചത്. ഇതില്‍ വരമ്പന്‍ പൊട്ടിയില്‍ സി.പി.എം സ്ഥാനാര്‍ഥിയും മറ്റ് മൂന്നിടങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളും വിജയിച്ചു. എൽ.ഡി.എഫുമായി തെറ്റിയ പി.വി. അന്‍വറിന് യു.ഡി.എഫിനൊപ്പം ചേരാന്‍ താൽപര്യമുണ്ടായിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. ഇതോടെ തൃണമൂൽ സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തവണ 22 സീറ്റുകളിലാണ് ഇടതുപക്ഷം ജയിച്ചത്. യു.ഡി.എഫ് പത്തും നേടി. ചരിത്രത്തിലാദ്യമായാണ് 2020 ല്‍ ബി.ജെ.പി നിലമ്പൂരില്‍ ഒരു സീറ്റ് നേടിയത്. അത് ഇത്തവണയും നിലനിര്‍ത്താന്‍ അവർക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.