അടാട്ട് അനിൽ അക്കര വിജയിച്ചു

തൃശ്ശൂർ: മുൻ വടക്കാഞ്ചേരി എം.എൽ.എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെക്ക് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. സംസ്ഥാന നേതാവ് നേരിട്ട് പഞ്ചായത്തിലേക്ക് മത്സരിക്കാനെത്തിയ വാർഡ് എന്ന നിലയിൽ അടാട്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി അടാട്ട് ഗ്രാമപഞ്ചായത്തിലെ സംസ്കൃത കോളജ് വാർഡിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്.

300ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിൽ വിജയിച്ചുകയറിയത്. സി.പി.എമ്മിന്റെ കെ.ബി. തിലകനേയേണ് അദ്ദേഹം തോൽപ്പിച്ചത്. വി.ജി ഹരീഷാണ് ബി.ജെ.പി സ്ഥാനാർഥി.

കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അനിലിന്‍റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Tags:    
News Summary - Adattu Anil Akkara won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.