കൊച്ചി: 2026ല്‍ തെരഞ്ഞെടുപ്പില്‍ 1971ലെ പോലെ 111 സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന സൂചനയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ഭരണവിരുദ്ധ വികാരമാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. ഗ്രാമപഞ്ചായത്തുകളിലും പതിവിന് വിപരീതമായി യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കിറ്റ് കൊടുത്ത് അധികാരത്തില്‍ വന്നത് പോലെ ജനങ്ങളെ കബളിപ്പിക്കാപ്പിക്കാമെന്ന ഇടതുപക്ഷത്തിന്റെ വിചാരം അസ്ഥാനത്തായെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 10,000 കോടിയുടെ പ്രഖ്യാപനങ്ങള്‍ നടത്തിയത് ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒമ്പതര വര്‍ഷത്തെ പിണറായി വിജയന്റെ ഭരണം ആബാലവൃദ്ധം ജനങ്ങളെയും അസ്വസ്ഥരാക്കി. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം തെരഞ്ഞെടുപ്പില്‍ പ്രകടമായി. നിലവിലെ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പടിയിറങ്ങണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.