ബ്രൂവറി വിവാദം കത്തിയ എലപ്പുള്ളിയിൽ എൽ.ഡി.എഫിന് മുന്നേറ്റം

പാലക്കാട്: ബ്രൂവറി വിവാദത്തിലൂടെ ചർച്ചയായ എലപ്പുള്ള ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിന് മുന്നേറ്റം. കഴിഞ്ഞ തവണ യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 23 വാർഡുകളുള്ള പഞ്ചായത്തിൽ 14 ഇടത്തും എൽ.ഡി.എഫ് മുന്നിലാണ്. നാലിടത്താണ് എൽ.ഡി.എഫ് മുന്നേറ്റം. അഞ്ചിടത്ത് എൻ.ഡി.എ വിജയിച്ചു.

പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവറി യൂനിറ്റിന് അനുമതി നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എലപ്പുള്ളിയിൽ 500 കിലോലിറ്റർ ഉത്പാദനശേഷിയുള്ള എഥനോൾ പ്ലാന്റ് നിർമിക്കാൻ സംസ്ഥാനമന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിനെതിരെ യു.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണസമിതി വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

പരസ്യപ്രതിഷേധം ഉയർത്തിയ കോൺഗ്രസ് നേതൃത്വത്തത്തിലുള്ള ഭരണസമിതിക്കെതിരെ ഒരുവേള ഇടതുപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്ന സാഹചര്യം പോലുമുണ്ടായി. കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന എലപ്പുള്ളിയിൽ ബ്രൂവറി അനുമതി നൽകിയതിൽ ഇടതുമുന്നണിക്കുള്ളിൽ നിന്ന് തന്നെ വിരുദ്ധാഭിപ്രായങ്ങൾ ഉയർന്ന് വരികയും ചെയ്തിരുന്നു.

Tags:    
News Summary - LDF makes progress in Elappulli, which was sparked by the brewery controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.