ദിലീപിനെ അനുകൂലിച്ചിട്ടില്ല, അന്വേഷണത്തിലെ ന്യൂനത ചൂണ്ടിക്കാട്ടുകയാണ് ചെയ്തത് -സെബാസ്​റ്റ്യൻ പോൾ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താൻ ദിലീപിന് വേണ്ടി നിലകൊണ്ടു എന്ന് പറയുന്നത് തെറ്റാണെന്ന് മുൻ എം.പി ഡോ. സെബാസ്​റ്റ്യൻ പോൾ. പൊലീസ് അന്വേഷണത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്​. നടിക്ക് നീതി ലഭിക്കണമെന്നു തന്നെയാണ് ത​​െൻറ നിലപാട്. ഒരു തടവുപുള്ളിക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചാണ് താൻ ലേഖനമെഴുതിയത്. ദിലീപുമായി ഒരു പരിചയവുമില്ല. എം.പിയായിരിക്കെ ദിലീപ്-മഞ്ജു വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും സെബാസ്​റ്റ്യൻ പോൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അസ്വീകാര്യരായ ആളുകൾക്ക് വേണ്ടി ഇതിന് മുമ്പും പലപ്പോഴും നിലകൊണ്ടിട്ടുണ്ട്. ദിലീപ് വിഷയത്തിൽ ഇതേ നിരീക്ഷണമാണ് ഹൈകോടതിയും നടത്തിയത്. ആക്രമിക്കപ്പെട്ട യുവതിക്ക് നീതി ലഭിക്കണമെങ്കിൽ കൃത്യമായ അന്വേഷണം നടത്തണം. കേസ് ഡയറി ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ആരാണ് കുറ്റവാളിയെന്നോ എന്താണ്​ തെറ്റെന്നോ വ്യക്തമല്ല. ഇപ്പോഴും ടവര്‍ ലൊക്കേഷൻ മാത്രമാണ് പൊലീസി​​െൻറ തെളിവ്​. ഇതേ രീതിയിലാണ്​ കുറ്റപത്രം നൽകുന്നതെങ്കില്‍ ദിലീപ് രക്ഷപ്പെടും. ഇത് പറയുന്നത്​ എങ്ങനെയാണ് ദിലീപിനെ സഹായിക്കുന്നതാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.   

കുറ്റാരോപിതനെ റിമാന്‍ഡ് ചെയ്യുന്നത് പൊലീസിനുവേണ്ടിയാണ്. ഇവരെ ജയിലിലല്ല പാര്‍പ്പിക്കേണ്ടത്, റിമാന്‍ഡ് ഹോമിലാണ്. ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയതിനെതിരെ ത​​െൻറ ശിഷ്യയായ മാധ്യമപ്രവർത്തക ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഒരു സ്ത്രീ കൊല്ലപ്പെട്ട കേസില്‍ അവരെ ബംഗളൂരു പൊലീസ് പ്രതിയാക്കിയപ്പോള്‍ താന്‍ ശിഷ്യക്കൊപ്പമാണ് നിന്നത്. തനിക്ക് അന്നും ഇന്നും ഒരുനിലപാടേയുള്ളൂ. ലേഖനമെഴുതിയതിനെ തുടര്‍ന്ന് ലോകത്തെവിടെയുമില്ലാത്ത നീക്കങ്ങളാണ് ത​​െൻറ സ്ഥാപനത്തില്‍ നടക്കുന്നത്. ചീഫ് എഡിറ്ററായ താന്‍ രാജി​െവക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതേ തുടര്‍ന്ന്​ രണ്ട് ദിവസമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Actress Attack: I Don't Support Dileep Says Sebastian Paul -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.