ബെവ്‌കോ ഔട്ട്‌ലറ്റ് അടിച്ചുതകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍

കൊച്ചി: കതൃക്കടവ് ബെവ്‌കോ ഔട്ട്‌ലറ്റ് അടിച്ചുതകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍. കലൂര്‍ മണപ്പാട്ടിപ്പറമ്പ് സ്വദേശി നെട്ടിക്കാടന്‍ വീട്ടില്‍ ജാക്‌സണെയാണ് (47) എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. ഈമാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

മദ്യം വാങ്ങാനെത്തിയ ജാക്‌സണ്‍ ബെവ്‌കോ ജീവനക്കാരെ അസഭ്യം പറയുകയും കൗണ്ടറിന്‍റെ ചില്ല് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഇതിന് ശേഷം കടന്നുകളഞ്ഞ ഇയാളെ ബുധനാഴ്ച എസ്.ഐ അഖില്‍ദേവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Tags:    
News Summary - Accused arrested for attacking Bevco outlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.