കൊച്ചി: കൺമുന്നിൽ അപകടം കാണുേമ്പാൾ ഇനി നിയമക്കുരുക്ക് പേടിച്ച് മാറിനിൽക്കേണ് ടതില്ല. രക്ഷിക്കുന്നവർക്ക് രക്ഷയേകനായി പുതിയ അതോറിറ്റിയുമായി സർക്കാർ രംഗത്ത്. പലപ്പോഴും റോഡുകളിൽ അപകടങ്ങളിൽപ്പെട്ട് കിടക്കുന്നവരെ രക്ഷിക്കാനും ആശുപത്രി യിലെത്തിക്കാനും ആളുകൾ മടിക്കുന്ന അവസ്ഥയുണ്ട്. പിന്നാലെയെത്തുന്ന നിയമക്കുരുക്ക് ഭയന്നാണിത്. ഇത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാറിെൻറ നീക്കം.
നിയമ പരിഷ്കരണ കമീഷൻ തയാറാക്കിയ ‘കേരള എമർജൻസി മെഡിക്കൽ കെയർ ആൻഡ് െപ്രാട്ടക്ഷൻ ഓഫ് ഗുഡ് സമരിറ്റൻസ് ബിൽ- 2019’ സർക്കാർ നിയമവകുപ്പിന് കൈമാറി. കരട് ബിൽ നിയമ വകുപ്പിെൻറ ശിപാർശയോടെ ആരോഗ്യവകുപ്പാകും നിയമസഭ പരിഗണനയിൽ കൊണ്ടുവരുക. അടുത്ത സഭാസമ്മേളനത്തിൽ ബിൽ ചർച്ചക്ക് വരും.
അതോറിറ്റി ഘടന, അധ്യക്ഷൻ, അംഗങ്ങൾ എന്നിവ സർക്കാർ തീരുമാനിക്കും. അപകടത്തിൽപെട്ടയാളെ ആശുപത്രിയിലെത്തിച്ച വ്യക്തികളുടെ സമ്മതമില്ലാതെ ഇവരെ സാക്ഷിയായിപ്പോലും എഫ്.ഐ.ആറിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന് ബിൽ ശിപാർശ ചെയ്യുന്നു. ആശുപത്രിയിലെത്തിക്കാൻ ചെലവായ തുകയും പാരിതോഷികവും അടക്കം അതോറിറ്റി വഴി രക്ഷകന് നൽകും. പരിക്കേറ്റയാളുടെ ചികിത്സക്കുള്ള പണമടക്കാൻ ആശുപത്രി അധികൃതർ നിർബന്ധിക്കാൻ പാടില്ല. പരിക്കേറ്റയാളെ തിരിച്ചറിയാനും അപകടവിവരങ്ങൾ അറിയുന്നതിനുമല്ലാതെ മറ്റൊരു തരത്തിലും രക്ഷിച്ചയാളുടെ മൊഴി രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോ പൊലീസോ തയാറാകരുതെന്നും ബിൽ നിഷ്കർഷിക്കുന്നു. രക്ഷിച്ചയാളെ സംബന്ധിച്ച വിവരം ഒരുകാരണവശാലും ആശുപത്രിയിൽ വെളിപ്പെടുത്തേണ്ടതില്ല. അന്വേഷണ ഭാഗമായി ചോദ്യം ചെയ്യലിനോ മറ്റ് നടപടികൾക്കോ പൊലീസ് ഇവരെ വിധേയനാക്കരുത്. വിവരം നൽകാൻ സ്വയം മുന്നോട്ടുവന്നാൽ നിശ്ചിത സമയത്തിനകം മൊഴിയെടുപ്പ് പൂർത്തിയാക്കണം.
തുടർച്ചയായി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുന്നത് അടക്കം നടപടി സ്വീകരിക്കാൻ പാടില്ലെന്നും കരട് ബില്ലിൽ നിർദേശിക്കുന്നു. വിവിധ തലങ്ങളിലുള്ള നിരവധി പൊതുചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് ഇത്തരമൊരു കരട് ബിൽ തയാറായത്. മുൻകൂർ പണം ഈടാക്കാതെ, അപകടത്തിൽ പരിക്കേറ്റവരുടെ അടിയന്തര ചികിത്സ കാലതാമസമില്ലാതെ എല്ലാ ആശുപത്രികളും നൽകണം. ആശുപത്രിയിൽ എത്തിച്ചശേഷം ആദ്യ 24 മണിക്കൂറിലെ ചികിത്സച്ചെലവ് അതോറിറ്റി വഴി ആശുപത്രിക്ക് സർക്കാർ നൽകും. അപകടത്തിൽപെട്ടയാൾക്ക് ഇൻഷുറൻസ് പോളിസികളോ റീ ഇംബേഴ്സ്മെൻറ് സൗകര്യമോ ഉണ്ടെങ്കിൽ അതിനാവശ്യമായ സഹായവും നൽകും.
മെഡിക്കൽകോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളുമായും മറ്റ് സ്വകാര്യ ആശുപത്രികളുമായും ഇതു സംബന്ധിച്ച പ്രാഥമിക ചർച്ചകളും നടന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.