കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദർശും അഭിരാമിയും തമ്മിലുള്ള വിവാഹം കോഴിക്കോട് കണ്ണാടിക്കൽ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ വെച്ച് നടന്നു. ഞായറാഴ്ച രാവിലെ 10.30നും 11.15നും ഇടയിലായിരുന്നു മുഹൂർത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിരാമിക്കും ആദർശിനും ആശംസയര്‍പ്പിച്ചു.
2024 ജൂലൈ 16ന് രാവിലെ 8.45നാണ് ഷിരൂർ ദേശീയപാതയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. ചരക്ക് ലോറിയുമായി പോകുകയായിരുന്ന അർജുൻ ഈ അപകടത്തിൽപ്പെടുകയായിരുന്നു. 72 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഷിരൂരിൽ നടന്നത്.
സെപ്റ്റംബർ 25നാണ്ണ് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ 12 മീറ്റർ ആഴത്തിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.