ജമാഅത്തെ ഇസ് ലാമിക്കെതിരെ എ.എ. റഹീം; അതിവേഗ റെയിലിനെ എതിർക്കുന്നവർ വലതുപക്ഷക്കാർ

കൊച്ചി: അതിവേഗ റെയിലിനെ എതിർക്കുന്നത് കേരളത്തെ പുറകോട്ട് അടിപ്പിക്കുന്ന വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. സംസ്ഥാനത്ത് ചില ശക്തികൾ കേരളത്തിലെ എല്ലാ വികസന പ്രവർത്തനത്തിനും എതിരാണ്. അതിന് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ് ലാമിയാണ്. അവർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. അവരും പോപ്പുലർഫ്രണ്ട് തുടങ്ങിയ സംഘങ്ങളാണ് അതിവേഗ റെയിലിലെ എതിർക്കുന്നത്. കീഴാറ്റൂരിൽ സുരേഷ് ഗോപി ഉൾപ്പെടെ സമരത്തിനെത്തിയത് ഓർക്കണമെന്നും റഹീം ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ പുരോഗതി പിറകോട്ട് അടിപ്പിക്കുന്നതിനുള്ള നിലപാടാണ് അവർ സ്വീകരിക്കുന്നത്. പരിസ്ഥതി ആഘാതപഠനം നടത്താൻ സംസ്ഥാനത്ത് ഏജൻസികളുണ്ട്. അവരുടെ പഠന റിപ്പോർട്ട് പരിശോധിച്ചാണ് സർക്കാർ നിയമപരമായ നടപടി സ്വീകരിക്കുന്നത്. പരിസ്ഥിതിക്ക് ആഘാതമില്ലെന്ന് ഉറപ്പായാൽ പദ്ധതി നടപ്പാക്കാം. ശാസ്ത്ര സാഹത്യപരിഷത്തിന്‍റെ സംസ്ഥാന കമ്മിറ്റിയും ആർ.വി.ജി. മേനോൻ അടക്കമുള്ള ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതിവാദികളും എതിർക്കുന്നില്ലേ എന്ന ചോദ്യത്തിന് ഈ അജണ്ട ജമാഅത്തെ ഇസ് ലാമിയുടേതാണെന്ന് റഹീം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവർക്ക് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അഭിപ്രായം പൂർണമായും ശരിയാകണമെന്നില്ല. വികസനം വേണ്ടെന്ന് പറയരുത്. സംസ്ഥാനത്തും രാജ്യത്തും നിയമ വ്യവസ്ഥയുണ്ട്. അതൊക്കെ തീരുമാനിക്കാൻ നമുക്ക് ഹരിത ട്രൈബ്യൂണലുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്താൻ വിവിധ ഏജൻസികളുണ്ട്. ഏതു പദ്ധതിക്കും പാരിസ്ഥിതികാനുമതി കിട്ടിയാൽ അതിനെ എതിർക്കുന്നത് ശരിയല്ല. കേരളത്തിലെ മൗലിക പരിസ്ഥിതിവാദം പുതിയ തലമുറയോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ജീവിക്കാൻ തൊഴിലവസരങ്ങൾ വേണം. അതിന് അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണം.

ഏത് പദ്ധതി വന്നാലും പരിസ്ഥിതിയുടെ പ്ലക്കാർഡ് ഉയർത്തിപ്പിടിക്കുന്നത് ശരിയല്ല. ഏറ്റവും മികച്ച പരിസ്ഥിതിവാദ സംഘടനയാണ് ഡി.വൈ.എഫ്.ഐ. തിരിശ് കിടന്ന ഭൂമിയിൽ കൃഷിയിറക്കുന്ന സംഘടനയാണ്. അതിവേഗ റെയിലിനോടുള്ള ശാസ്ത്ര സാഹിത്യ പരിഷത് നിലപാടിന ഡി.വൈ.എഫ്.ഐ എതിർക്കും. ശാസ്ത്ര സാഹിത്യ പരിഷത് ഡി.വൈ.എഫ്.ഐയുടെ പോഷക സംഘടനയല്ലന്നും എ.എ. റഹീം പറഞ്ഞു..

Tags:    
News Summary - AA Rahim against Jamaat-e-Islami in silver line rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.