ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

മാനന്തവാടി: ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം(24)നെയാണ് മാനന്തവാടി എസ്.എച്ച്.ഒ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിനും സംഘവും അറസ്റ്റ് ചെയ്തത്.

പായോട് ടി.വി.എസ് ഷോറൂമിൽ സർവീസിന് കൊടുത്ത മാനന്തവാടി സ്വദേശിയുടെ ടി.വി.എസ് എന്റോർക്ക് സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സെബാസ്റ്റ്യൻ, മനീഷ്, സിവിൽ പൊലീസ് ഓഫീസർ അനീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - A young man was arrested for stealing a scooter that was given for service in the showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.