Posted On
date_range Updated On
date_range ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയലല്ല, സഖ്യത്തിനില്ല എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം -എ.വിജയരാഘവൻ
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയലല്ല, സഖ്യത്തിനില്ല എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ജമാഅത്തെ ഇസ്ലാമിയെന്ന മതാതിഷ്ഠിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വിഭാഗവുമായി സഖ്യത്തിനില്ല എന്നതാണ് രാഷ്ട്രീയ ഭാഷ. അല്ലാതെ വോട്ട് വേണ്ടെന്ന് പറയലല്ല രാഷ്ട്രീയം. ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണ്'' -വിജയ രാഘവൻ പ്രതികരിച്ചു.
തിരൂരിലെ വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി എൽ.ഡി.എഫിന് വോട്ട് ചെയ്തത് ഒറ്റപ്പെട്ട സംഭവമാണ്. തങ്ങൾ ജാഗ്രത പാലിച്ചെങ്കിലും ചിലപ്പോൾ വെൽഫെയർ പാർട്ടി വോട്ട് ചെയ്തതായിരിക്കാം. രാജിവെക്കുന്നകാര്യത്തിൽ ജാഗ്രത പുലർത്തിയല്ലോയെന്നും വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.