തൃശൂർ: കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ. കെ.എസ്.എഫ്.ഇയിലെ വിജിലിൻസ് പരിശോധന സംബന്ധിച്ച കാര്യങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന്ചർച്ചചെയ്യും. അതിെൻറ അടിസ്ഥാനത്തിൽ ഞങ്ങൾ അഭിപ്രായം നിങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിൽ വാർത്തലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
െക.എസ്.എഫ്.ഇ നല്ല നിലയിൽ നടക്കുന്ന ധനകാര്യ സ്ഥാപനമാണ്.14000 കോടി ബിസിനസുണ്ട്. 128 കോടിയിൽ മേലെയാണ് ലാഭം. ഇതിെൻറ പ്രവർത്തനം നല്ല നിലയിൽ കൊണ്ടുപോകാൻ പരിശോധനയും നിയന്ത്രണങ്ങളും നിലവിലുള്ളതാണ്. വിജിലൻസ് പരിശോധന സംബന്ധിച്ച് ധനമന്ത്രി ഒരു അഭിപ്രായം പറഞ്ഞു. മറ്റുചില അഭിപ്രായങ്ങളും വന്നു. വിഷയങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചചെയ്യാൻ അവസരം കിട്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് ഇപ്പോൾ വിജിലൻസിെൻറ കൂടെയാണ്. അദ്ദേഹത്തിന് നേരെ അന്വേഷണം വന്നാൽ വിജിലൻസ് േമാശമാണ് എന്ന് പറയും. അദ്ദേഹത്തിന് എന്തെങ്കിലും ഗുണം കിട്ടുമോ എന്നതിെൻറ അടിസ്ഥാനത്തിലാണ് അഭിപ്രായം പറയുക. അല്ലാതെ വസ്തുകളുടെ പിൻബലത്തിലല്ല. ഇരട്ടത്താപ്പ് പ്രതിപക്ഷനേതാവിെൻറ സഹജ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.