സജിൻ മുഹമ്മദും മാതാവ് ഷീജ ബീഗവും

വാഹനാപകടത്തിൽ മകൻ മരിച്ചു; വിവരമറിഞ്ഞ മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച പി.ജി വിദ്യാർഥിയുടെ മാതാവ്  കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് മുള്ളൂർക്കോണം 'അറഫ'യിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്.

എം.വി.എസ്.സി അവസാന വർഷ വിദ്യാർഥിയായിരുന്ന മകൻ സജിൻ മുഹമ്മദ്‌ (28) ചൊവ്വാഴ്ച ഉച്ചക്കാണ് വാഹനാപകടത്തിൽ മരിച്ചത്. മകന്റെ മരണത്തിൽ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയത്.

മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു.  എന്നാൽ, മാതാവിനെ മരണ വിവരം അറിയിച്ചിരുന്നില്ല.  രാത്രിയിൽ ഫെയ്സ്ബുക്കിലൂടെയാണ് മാതാവ് ഷീജ ബീഗം മകൻ മരിച്ചത് അറിയുന്നത്.  മരണ വാർത്ത അറിഞ്ഞയുടൻ ഇവർ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.   ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്. 



Tags:    
News Summary - A mother committed suicide after hearing about the death of her son in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.