ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്.

ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്ന് പറയുന്നു. വണ്ടിക്കുതിര വലിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ആളുകൾ ചിതറിയോടുയും ചെയ്തു. ഇതിനിടെ പിതാവിനൊപ്പമുണ്ടായിരുന്ന ക്ഷേത്ര തിരക്കിൽപെടുകയും പിന്നാലെ കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങുകയുമായിരുന്നു.

കുഞ്ഞിനെ ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - A five-year-old girl died in a stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.