പ​ഴ​മ​യു​ടെ ഒാ​ർ​മ​ക​ൾ പൊ​ടി​ത​ട്ടി​യെ​ടു​ത്ത്​ പൈ​​തൃ​ക​മ​ന്ദി​ര​ത്തി​ൽ ഇ​ന്ന്​ നി​യ​മ​സ​ഭ സ​േ​മ്മ​ള​നം

തിരുവനന്തപുരം: ചരിത്രവും പഴമയും തുടച്ചുമിനുക്കി പൈതൃക മന്ദിരത്തിൽ വ്യാഴാഴ്ച മറ്റൊരു ചരിത്രസഭ സമ്മേളനം. കേരള നിയമസഭയുടെ ആദ്യസമ്മേളനം ചേർന്നിട്ട് 60 വർഷം പൂർത്തിയാകുന്ന ദിവസമാണ് അതേ സഭ ഹാളിൽ മുഴുദിന സഭാസേമ്മളനം ചേരുന്നത്. ഇ.എം.എസ് മുതൽ ഇ.കെ. നായനാർ വരെയുള്ള യുഗപുരുഷന്മാർ മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ അനുസ്മരിക്കുന്ന വ്യാഴാഴ്ചയിലെ സമ്മേളനത്തിൽ പലരും പഴയസഭയിൽ അംഗങ്ങളാണ്. പഴയ സഭാഹാളിൽ അവസാനസമ്മേളനം നടന്നത് ഇ.കെ. നായനാർ മുഖ്യമന്ത്രിയും എം. വിജയകുമാർ സ്പീക്കറും ആയിരിക്കെ 1998 ജൂണ്‍ 29നായിരുന്നു. അന്ന് ഭരണപക്ഷത്ത് രണ്ടാംനിരയിലുണ്ടായിരുന്ന പിണറായി വിജയൻ വ്യാഴാഴ്ചയിലെ സമ്മേളനം ചേരുേമ്പാൾ  മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ പേര് പതിച്ച ഇരിപ്പിടത്തിൽ ഉണ്ടാകും. എം. വിജയകുമാർ ഇരുന്ന സ്പീക്കറുടെ കസേരയിൽ പി.  ശ്രീരാമകൃഷ്ണനും.

അന്ന് പ്രതിപക്ഷനേതാവായിരുന്ന എ.കെ. ആൻറണിയുടെ പേര് പതിച്ച സീറ്റിൽ രമേശ് ചെന്നിത്തലയായിരിക്കും ഇരിക്കുക. മുൻനിരയിലെ സീറ്റുകളുടെ എണ്ണക്കുറവ് കാരണം ഏതാനും മന്ത്രിമാരും ചില കക്ഷിനേതാക്കളും ഇന്നത്തെ സമ്മേളനത്തിൽ രണ്ടാംനിരയിലെ ഇരിപ്പിടത്തിലാകും. ഭരണപക്ഷത്ത് മുഖ്യമന്ത്രിയെ കൂടാതെ എ.കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, തോമസ് ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, തോമസ് െഎസക്, വി.എസ്. സുനിൽകുമാർ, വി.എസ്. അച്യുതാനന്ദൻ എന്നിവർക്കാണ് മുൻനിരയിൽ സീറ്റ് ഒരുക്കിയിരിക്കുന്നത്. മന്ത്രിമാരിൽ അവശേഷിക്കുന്നവർക്ക് രണ്ടാംനിരയിലാണ് ഇരിപ്പിടം. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, അനൂപ് ജേക്കബ്, ഉമ്മൻ ചാണ്ടി, കെ.എം. മാണി, കെ.ബി. ഗണേഷ്കുമാർ, എ.കെ. ശശീന്ദ്രൻ, സി.കെ. നാണു എന്നീക്രമത്തിലാണ് സ്പീക്കറുടെ ഇടതുഭാഗത്ത് മുൻനിരയിലെ സീറ്റ് ഒരുക്കിയിരിക്കുന്നത്.   

1957ഏപ്രില്‍ 27നാണ് പഴയ സഭാഹാളില്‍ ഐക്യകേരളത്തിലെ ആദ്യ നിയമസഭ സമ്മേളനം ചേര്‍ന്നത്. പഴയ ഇരിപ്പിടങ്ങൾ തുടച്ചുവൃത്തിയാക്കിയും പൊടിതട്ടിയെടുത്തും പഴയസഭാതലം മാറ്റങ്ങളേതുമില്ലാതെയാണ് പുതിയകാലത്തെ സമ്മേളനം ചേരുന്നത്. രാവിലെ 8.30ന് പതിവുപോലെ ചോദ്യോത്തരവേള ആരംഭിക്കും. ശൂന്യവേള റദ്ദ് ചെയ്യാൻ നിയമസഭയുടെ കാര്യോപദേശകസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ആദ്യ സഭാസേമ്മളനത്തി​െൻറ ഒാർമപുതുക്കുന്നതി​െൻറ പശ്ചാത്തലത്തിൽ സ്പീക്കർ പ്രത്യേക റഫറൻസ് നടത്തും. തുടർന്ന് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും. തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളഭാഷാപഠനം നിർബന്ധമാക്കുന്ന ബിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അവതരിപ്പിക്കും. ബില്ലിന്മേലുള്ള ചർച്ചയും നടക്കും. സംസ്ഥാനചരിത്രത്തിലെ സുപ്രധാന ബില്ല് എന്ന നിലയിലാണ് മലയാള ഭാഷ ബില്ല് വ്യാഴാഴ്ചയിലെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.   വ്യാഴാഴ്ചത്തെ സഭാനടപടികളുമായി സഹകരിക്കാനാണ് പ്രതിപക്ഷ ധാരണ.

 

Tags:    
News Summary - 60th anniversary of first ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.