2020-12-08 10:16 IST

പത്തനംതിട്ടയിൽ യന്ത്രത്തകരാർ കാരണം രണ്ട് ബൂത്തുകളിൽ വേട്ടെടുപ്പ് ഇതുവരെ ആരംഭിച്ചില്ല. കോട്ടാങ്ങൽ പഞ്ചായത്തിലെ 10, 6 വാർഡുകളിലെ ചുങ്കപ്പാറ സെൻറ് ഹൈസ്കൂൾ, സി.എം.എസ്.എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ്​ വോട്ടിങ്​ മുടങ്ങിയിരിക്കുന്നത്​. 

2020-12-08 10:14 IST

എൽ.ഡി.എഫ്​ മികച്ച വിജയം നേടും -​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ

തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ മികച്ച വിജയം നേടുമെന്ന്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. ബി.ജെ.പിയും യു.ഡി.എഫും നുണപ്രചാരണങ്ങളുമായാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. അതിനുള്ള തക്കതായ മറുപടി ജനം നൽകുമെന്നും വോട്ട്​ രേഖപ്പെടുത്തിയ ശേഷം മന്ത്രി പറഞ്ഞു.

2020-12-08 09:51 IST

ഹരിപ്പാട് മഹാദേവികാട് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കളത്തിപ്പറമ്പിൽ ബാലൻ (62) കുഴഞ്ഞുവീണ്​ മരിച്ചു. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് സംഭവം.

2020-12-08 09:47 IST

ചെങ്ങന്നൂരിൽ പുലിയൂർ ഗവ. എച്ച്.എസ്.എസിലെ ബൂത്തിൽ യന്ത്രം തകരാറിലായതോടെ വോട്ടിങ്​ തുടങ്ങാനായില്ല.

2020-12-08 09:30 IST

തിരുവനന്തപുരം കല്ലറ പഞ്ചായത്തിൽ മിതൃമ്മല വാർഡിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയുടെ ബൂത്ത്​ ഓഫിസ്​ പൊലീസെത്തി ഒഴിപ്പിച്ചു. പോളിങ്​ സ്​റ്റേഷന്​ അടുത്തായതിനാലാണ് ഓഫിസ്​​ ഒഴിപ്പിച്ചത്​. 

2020-12-08 09:27 IST

തിരുവനന്തപുരം മോഡൽ സ്കൂളിലെ ബൂത്ത് നമ്പർ ആറിലെ വോട്ടുയന്ത്രം കേടായതിനെ തുടർന്ന് വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നവർ

2020-12-08 09:23 IST

ചിഹ്​നം പതിച്ച മാസ്​ക്കുമായി പ്രിസൈഡിംഗ്​ ഓഫിസർ

അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്​ക്കുമായി പ്രിസൈഡിംഗ്​ ഓഫിസർ ജോലിക്കെത്തിയെന്ന്​ യു.ഡി.എഫ്​ പ്രവർത്തകരുടെ പരാതി. കൊല്ലം കൊറ്റങ്കരയിലാണ്​ സംഭവം. ഇവർക്കെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയതായി ഡി.സി.സി പ്രസിഡൻറ്​ ബിന്ദു കൃഷ്​ണ അറിയിച്ചു.  തുടർന്ന്​ ഇവരുടെ മാസ്​ക്​ മാറ്റിച്ചു.

2020-12-08 09:06 IST

ചീഫ് ഏജൻറിനെ പുറത്താക്കി

ആലപ്പുഴ നഗരസഭ പാലസ് വാർഡിലെ സി.എം.എസ്.എൽ.പി സ്കൂളിലെ ബൂത്തിൽ ചീഫ് ഏജൻറിനെ പുറത്താക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചീഫ് ഏജൻറിനെയാണ് പുറത്താക്കിയത്. ബൂത്തിൽ വോട്ട് ക്യാൻവാസിന് ശ്രമിച്ചു എന്ന മറ്റ് രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്.

2020-12-08 09:04 IST

മണ്ണഞ്ചേരി 19ാം വാർഡ് ഒന്നാം നമ്പർ ബൂത്ത് കമ്മ്യൂണിറ്റി ഹാളിൽ യന്ത്രത്തകരാർ കാരണം ഇതുവരെ വോട്ടിംഗ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

2020-12-08 09:03 IST

മന്ത്രിയുടെ ബൂത്തിൽ വോട്ടിങ്​ വൈകി

മന്ത്രി പി. തിലോത്തമൻ വോട്ടു ചെയ്യുന്ന ചേർത്തല സൗത്ത് പഞ്ചായത്തിലെ വി.വി ഗ്രാമം ഒന്നാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ കാരണം വോട്ടിങ്​ താമസിച്ചാണ് ആരംഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.