വി.പി. സാനു

വി.പി. സാനു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗവും എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്‍റുമായ വി.പി. സാനുവിനെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്‍റായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ പ്രസിഡന്‍റും മുൻ ഫുട്ബാൾ താരവുമായ യു. ഷറഫലി രാജിവെച്ച ഒഴിവിലാണ് നിയമനം. ഷറഫലിയെ നിലമ്പൂർ സീറ്റിൽ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു.

അതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതെന്നാണ് വിവരം. മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിയായ സാനു, വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് എത്തിയത്. മലപ്പുറത്തുനിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

Tags:    
News Summary - V.P. Sanu State Sports Council President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.