തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം അവസാനിച്ചു. സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളി​ലാണ്​ ഇന്ന്​ വോട്ടെടുപ്പ് നടന്നത്​.  72ന് മുകളിലാണ്​ പോളിങ് ശതമാനം. വൈകീട്ട്​ ആറ്​ വരെയാണ്​ വോ​ട്ടെടുപ്പ് സമയമെങ്കിലും പലയിടത്തും അവസാന സമയം ധാരാളം പേർ  എത്തിയത്​ വോ​ട്ടെടുപ്പ്​ നീളാൻ ഇടയാക്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട​ തെരഞ്ഞെടുപ്പ്​. 395 തദ്ദേശ സ്ഥാപനങ്ങളിലായി 6910 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 88,26,620 വോട്ടര്‍മാരാണ്​ വിധിയെഴുതേണ്ടത്​. ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങ്​ രേഖപ്പെടുത്തിയിരുന്നു. 

അതേസമയം, ചിലയിടങ്ങളിൽ യന്ത്രങ്ങൾ പണിമുടക്കിയതോടെ വോ​ട്ടെടുപ്പ്​ വൈകിയാണ്​ ആരംഭിച്ചത്​. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ്​ വോട്ടെടുപ്പ് പ്രക്രിയ​. 

വ്യാഴാഴ്​ച രണ്ടാംഘട്ട വോട്ടിങ് നടക്കേണ്ട അഞ്ച് ജില്ലകളിൽ ഇന്ന് കലാശക്കൊട്ടായിരുന്നു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് രണ്ടാംഘട്ടത്തിൽ. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് പ്രചാരണ സമാപനം.

മൂന്നാം ഘട്ട വോ​ട്ടെടുപ്പ്​ ഡിസംബർ 14ന്​ തിങ്കളാഴ്​ച നടക്കും. മലപ്പുറം, കോഴിക്കോട്​, കണ്ണൂർ, വയനാട്​ ജില്ലകളിലാണ്​ അന്ന്​ പോളിങ്ങ്​. ഡിസംബർ 16നാണ്​ വോ​ട്ടെണ്ണൽ.


വോട്ടിങ് ശതമാനം

ജില്ലവോട്ടിങ്​ നില 
തിരുവനന്തപുരം69.07 %
​കൊല്ലം72.79 %
പത്തനംതിട്ട69.33 %
ആലപ്പുഴ76.42 %
ഇടുക്കി73.99 %
തിരുവനന്തപുരം കോർപറേഷൻ59.02 %
കൊല്ലം  കോർപറേഷൻ65.11 %
ആകെ72.03 %


2020-12-08 17:39 IST

സംസ്ഥാനം - 70.01 %

ജില്ല തിരിച്ച്

തിരുവനന്തപുരം - 66.96

കൊല്ലം- 70.82

പത്തനംതിട്ട - 67.87

ആലപ്പുഴ- 74.04

ഇടുക്കി - 72.20

2020-12-08 15:44 IST

സംസ്ഥാനത്ത് മൂന്ന് മണി വരെ പോളിങ് 61.31 ശതമാനം. തിരുവനന്തപുരം - 58, കൊല്ലം- 62.06, പത്തനംതിട്ട - 60.98, ആലപ്പുഴ- 64.79,

ഇടുക്കി - 63.35 എന്നിങ്ങനെയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോളിങ് നില. 

2020-12-08 14:34 IST

ആലപ്പുഴ ജില്ലയിൽ പോളിംഗ് ശതമാനം 59 കടന്നു. കഞ്ഞിക്കുഴി, പട്ടണക്കാട്, അമ്പലപ്പുഴ, തൈക്കാട്ടുശ്ശേരി ബ്ലോക്കുകളിൽ പോളിങ് 60 % കടന്നു. കഞ്ഞിക്കുഴി ബ്ലോക്കിൽ 64.6 ശതമാനമാണ്​ വോട്ടുനില. ഹരിപ്പാട് നഗരസഭയിൽ 61.16 %

2020-12-08 13:58 IST

പത്തനംതിട്ട ജില്ലയിലെ വോട്ടുനില: 51.12%

പുരുഷവോട്ടര്‍മാര്‍- 49.52

സ്ത്രീ വോട്ടര്‍മാര്‍- 46.13

നഗരസഭ - പോളിംഗ് ശതമാനം

അടൂര്‍- 45.01

പത്തനംതിട്ട - 46.55

തിരുവല്ല - 36.85

പന്തളം - 44.21

ബ്ലോക്ക് - പോളിംഗ് ശതമാനം

റാന്നി - 47.25

കോന്നി - 48.46

മല്ലപ്പള്ളി - 45.09

പറക്കോട് - 48.17

പന്തളം - 47.68

പുളിക്കീഴ് - 48.2

കോയിപ്രം - 45.52

ഇലന്തൂര്‍ - 49.63

2020-12-08 13:12 IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ബി.ജെ.പിയെ ഇത്തവണയും ജനം തിരസ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ എം.എ. ബേബി വോട്ട് രേഖപ്പെടുത്തി. 

2020-12-08 13:12 IST

ചേർത്തല: കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാണന്ന് കോൺഗ്രസ് നേതാവ് വയലാർ രവി. കോൺഗ്രസും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം വയലാറിൽ പറഞ്ഞു. 

2020-12-08 10:55 IST


മന്ത്രി പി. തിലോത്തമൻ വോട്ട്​ രേഖപ്പെടുത്തുന്നു

കഴിഞ്ഞ നാലര വർഷക്കാലം നിത്യോപയോഗ സാധനങ്ങൾക്ക് വിലയക്കയറ്റമില്ലാതെ പിടിച്ചുനിർത്തിയ, സേവന പ്രവർത്തനങ്ങളുമായി ജനങ്ങൾക്ക് ഒപ്പംനിന്ന സർക്കാറിനെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പിന്തുണക്കുമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചേർത്തലയിൽ പറഞ്ഞു.


2020-12-08 10:51 IST

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തികഞ്ഞ പുതിയ ചിഹ്നത്തിൽ തങ്ങളുടെ പാർട്ടി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. രണ്ടില വാട കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു

2020-12-08 10:22 IST

മുനിസിപ്പാലിറ്റികളിലെ പോളിങ് ശതമാനം: നെയ്യാറ്റിൻകര - 21.24, നെടുമങ്ങാട് - 19.04, ആറ്റിങ്ങൽ - 23.07, വർക്കല - 21.72

2020-12-08 10:19 IST

മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ ടിക്കാറാം മീണക്ക്​ വോട്ട്​ ചെയ്യാനായില്ല. വോട്ടർ പട്ടികയിൽ പേര്​ ഉൾപ്പെടുത്താതിൽ തിരുവനന്തപുരം ജില്ല കലക്​ടർക്ക്​ പരാതി നൽകും. പൂജപ്പുര വാർഡിലായിരുന്നു ഇദ്ദേഹം ലോക്​സഭ തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.