തീരദേശത്ത് അപേക്ഷ നൽകിയ 3977 പേർക്ക് പട്ടയം നൽകിയിട്ടില്ല

തിരുവനന്തപുരം : തീരദേശവാസികളിൽ താമസ സ്ഥലത്തിന് പട്ടയത്തിന് അപേക്ഷ നൽകിയ 3977 പേർക്ക് പട്ടയം നൽകിയിട്ടില്ലെന്ന് മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ സാധിക്കാത്തതിനാൽ സർക്കാർ തലത്തിൽ തീരുമാനം എടുക്കുന്നതിന് പട്ടയം ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം-1662, കൊല്ലം-659, ആലപ്പുഴ- 491, എറണകുളം-32, തൃശൂർ- 14, മലപ്പുറം-926 കോഴിക്കോട് -184 13 കണ്ണൂർ-ആറ്, കാസർകോട് -മൂന്ന് എന്നിങ്ങനെയാണ് പട്ടയത്തിന് അപേക്ഷ നൽകിയവർ. ഇവർ വർഷങ്ങളായി അപേക്ഷ നൽകി ഭൂമിക്ക് വേണ്ടി കാത്തിരിക്കുകയാണ്.

Tags:    
News Summary - 3977 people who applied in the coastal region were not given the license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.