ഇ​ടു​ക്കി ക​ല​ക്​ടറേറ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന റ​വ​ന്യൂ വ​കു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ മ​ന്ത്രി

എ.​പി. അ​നി​ല്‍കു​മാ​ര്‍ സം​സാ​രി​ക്കു​ന്നു

ഇടുക്കിയിൽ ഒഴിപ്പിച്ചത്​ 234.20 ഹെക്ടർ കൈയേറ്റം

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഒ​ഴി​പ്പി​ച്ച​ത്​ 234.20 ഹെ​ക്ട​ർ കൈ​യേ​റ്റം. റ​വ​ന്യൂ വ​കു​പ്പ് അ​വ​ലോ​ക​ന​ത്തി​നെ​ത്തി​യ മ​​ന്ത്രി എ.​പി അ​നി​ൽ കു​മാ​റി​ന്​ മു​ന്നി​ൽ ജി​ല്ല​യി​ൽ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ക​ല​ക്​​ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന​ധി​കൃ​ത കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് ആ​കെ 473 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ല്‍ 112 കേ​സു​ക​ളി​ല്‍ കൈ​യേ​റ്റ​മൊ​ഴി​പ്പി​ച്ചു. 234.20 ഹെ​ക്ട​ര്‍ കൈ​യേ​റ്റ​മാ​ണ് ഒ​ഴി​പ്പി​ച്ച​ത്. 2011 മു​ത​ല്‍ ജി​ല്ല​യി​ല്‍ ആ​കെ 54485 എ​ല്‍.​എ പ​ട്ട​യ​ങ്ങ​ളും 258 എ​ല്‍.​ടി പ​ട്ട​യ​ങ്ങ​ളും 4421 മി​ച്ച​ഭൂ​മി പ​ട്ട​യ​ങ്ങ​ളും മൂ​ന്ന് ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

55214 എ​ല്‍എ പ​ട്ട​യ അ​പേ​ക്ഷ​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 237 എ​ൽ.​ടി പ​ട്ട​യ അ​പേ​ക്ഷ​ക​ളും ര​ണ്ട് ദേ​വ​സ്വം പ​ട്ട​യ അ​പേ​ക്ഷ​ക​ളു​മാ​ണ് തീ​ര്‍പ്പാ​ക്കാ​നു​ള്ള​ത്.

ജി​ല്ല​യി​ലെ മി​ച്ച​ഭൂ​മി സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ര്‍ഗ ഉ​ന്ന​തി​ക​ളി​ലെ പ​ട്ട​യ വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച നി​ല​വി​ലെ സ്ഥി​തി യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

പ​ട്ടി​ക​വ​ര്‍ഗ ഉ​ന്ന​തി​ക​ളി​ലെ 800 ല​ധി​കം കൈ​വ​ശ​ങ്ങ​ള്‍ക്ക് 2001 ച​ട്ട​പ്ര​കാ​രം പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ര്‍വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഉ​ന്ന​തി​ക​ളി​ല്‍ പ​ട്ട​യം ല​ഭി​ക്കാ​ത്ത കൈ​വ​ശ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ക​ല​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - 234.20 Hectares of Encroachments Evicted in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.