ശബരിമല തീര്‍ഥാടന മുന്നൊരുക്കം 550 കോടി അനുവദിച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന മു​ന്നൊ​രു​ക്ക പ്ര​വ​ര്‍ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പാ​ക്കേ​ജ്. ഇ​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ധ​ന​വ​കു​പ്പ് 550 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ത്തി​നും റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കു​മാ​ണ് തു​ക പ്ര​ധാ​ന​മാ​യി വി​നി​യോ​ഗി​ക്കു​ക.

ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ വി​ളി​ച്ചു ചേ​ര്‍ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. യോ​ഗ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​നി​ര്‍ദേ​ശം ര​ണ്ടു​ദി​വ​സ​ത്തി​ന​കം ധ​ന​വ​കു​പ്പ് അം​ഗീ​ക​രി​ക്കു ക​യാ​യി​രു​ന്നു.

തീ​ര്‍ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡു​ക​ള്‍, തീ​ര്‍ഥാ​ട​ന പാ​ത​ക​ള്‍, പാ​ല​ങ്ങ​ള്‍, മ​റ്റു​ പൊ​തു​മ​രാ​മ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും നി​ര്‍ണാ​യ​ക​മാ​ണ്. തീ​ര്‍ഥാ​ട​ക​ര്‍ക്ക് സു​ഗ​മ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​നം നേ​ര​ത്തേ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​ക്ക​ലി​ലും പ​മ്പ​യി​ലും ശ​ബ​രി​മ​ല ദേ​വ​സ്വം നേ​ര​ത്തെ ന​ട​ത്തി​യ ജോ​ലി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി 15 കോ​ടി രൂ​പ ഇ​തി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ചു. ശ​ബ​രി​മ​ല​യു​ടെ പ്രാ​ധാ​ന്യ​വും പ്ര​ത്യേ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മാ​ണ ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Rs 550 crore for Sabarimala pilgrimage preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.