പാ​ർ​ട്ടി​യി​ൽ വ​ന്ന പു​ഴു​ക്കു​ത്തു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്, തെറ്റു പറ്റിയത് പാർട്ടിക്ക് തന്നെ:തോമസ് ഐസക്

കോ​ഴി​ക്കോ​ട്: തെ​റ്റു തി​രു​ത്തി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ന​യ​രേ​ഖ ത​യാ​റാ​ക്കാ​ൻ വി​ശാ​ല സം​സ്ഥാ​ന സ​മി​തി ചേ​രു​ന്ന​തി​നി​ടെ, നി​ല​പാ​ടു​ക​ൾ ആ​വ​ർ​ത്തി​ച്ചും പാ​ർ​ട്ടി​ക്കാ​ണ് തെ​റ്റു​പ​റ്റി​യ​തെ​ന്ന് അ​ടി​വ​ര​യി​ട്ടും മു​തി​ർ​ന്ന നേ​താ​വ് തോ​മ​സ് ഐ​സ​ക്. താ​ൻ പ​റ​ഞ്ഞ​ത് പാ​ർ​ട്ടി രേ​ഖ​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​ത് തി​രു​ത്ത​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി പ​റ​യ​ണ​മെ​ന്നും ഐ​സ​ക് തു​റ​ന്ന​ടി​ച്ചു.

പാ​ർ​ട്ടി പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ ഈ ​കാ​ര്യ​ങ്ങ​ളി​ൽ താ​ൻ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. പാ​ർ​ട്ടി​ക്ക് സം​ഭ​വി​ച്ച വീ​ഴ്ച​യെ കു​റി​ച്ചാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ കാ​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു ത​യാ​റാ​ക്കി​യ പാ​ർ​ട്ടി രേ​ഖ​ക​ളി​ലെ​ല്ലാം പ​റ​യു​ന്ന​ത്. ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി ഒ​പ്പം കൊ​ണ്ടു​പോ​കു​ന്ന​തി​ൽ പാ​ർ​ട്ടി വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ല്ല. എ​ന്തൊ​ക്കെ വീ​ഴ്ച വ​ന്നു​വെ​ന്ന​ത് കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ​വും ഭ​ര​ണ​പ​ര​വും സം​ഘ​ട​നാ​പ​ര​വു​മാ​യ വീ​ഴ്ച​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​വ ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ന്താ​ണ് വേ​ണ്ട​തെ​ന്നാ​ണ് വി​ശാ​ല സ​മി​തി പ​രി​ശോ​ധി​ക്കു​ക. ഈ ​പാ​ർ​ട്ടി​യി​ൽ വ​ന്ന പു​ഴു​ക്കു​ത്തു​ക​ൾ ഇ​ല്ലാ​താ​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നേ​തൃ​ത്വ​ത്തി​ന് പ​റ്റി​യ വീ​ഴ്ച​ക​ൾ എ​ന്തൊ​ക്കെ​യെ​ന്ന് കൃ​ത്യ​മാ​യി രേ​ഖ​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. ദൗ​ർ​ബ​ല്യ​ങ്ങ​ൾ എ​ങ്ങ​നെ മ​റി​ക​ട​ക്കാ​മെ​ന്നാ​ണ് ഇ​നി ആ​ലോ​ചി​ക്കേ​ണ്ട​ത്. അ​തി​നു​ത​കു​ന്ന പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക്ക് രൂ​പം ന​ൽ​കാ​നാ​ണ് ഈ ​വി​ശാ​ല സം​സ്ഥാ​ന സ​മി​തി-​ഐ​സ​ക് പ​റ​ഞ്ഞു.

പി​ണ​റാ​യി വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന സ​ജി ചെ​റി​യാ​​ന്റെ വാ​ദ​ത്തെ​യും ഐ​സ​ക് ത​ള്ളി. ഇ​തേ​കു​റി​ച്ച് സ​മി​തി യോ​ഗം തു​ട​ങ്ങും​മു​മ്പ് മാ​ധ്യ​മ​ങ്ങ​ൾ ആ​രാ​ഞ്ഞ​പ്പോ​ൾ, അ​തൊ​​ക്കെ അ​ന്ന​​​ത്തെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചാ​കും തീ​രു​മാ​ന​മെ​ന്നാ​യി​രു​ന്നു ഐ​സ​ക്കി​ന്റെ മ​റു​പ​ടി.

Tags:    
News Summary - Thomas Isaac Acknowledges Party Lapses, Says Move Afoot to Root Out 'Maggots' in CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.