ഓണത്തിന് നികുതി വരുമാനം കുതിച്ചു; 4,700 കോടി കവിഞ്ഞ്​ ആഗസ്റ്റിലെ ജി.എസ്.ടി വരുമാനം

തി​രു​വ​ന​ന്ത​പു​രം: ഇ​ക്ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്തേ​ത​ട​ക്കം ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ നി​കു​തി വ​രു​മാ​ന​ത്തി​ൽ വ​ൻ കു​തി​പ്പ്. ആ​ദ്യ അ​ഞ്ചു​മാ​സം സ​ര്‍ക്കാ​റി​ന്‍റെ നി​കു​തി വ​രു​മാ​നം മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഒ​മ്പ​തി​നാ​യി​രം കോ​ടി​യി​ല​ധി​കം വ​ർ​ധി​ച്ചു. ഏ​പ്രി​ൽ മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ​യു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ ക​ണ​ക്കാ​ണ് പു​റ​ത്തു​വ​ന്ന​ത്. ഓ​ണ​വി​പ​ണി സ​ജീ​വ​മാ​യി​രു​ന്ന ആ​ഗ​സ്റ്റി​ൽ നി​കു​തി​വ​രു​മാ​നം മു​ന്‍ മാ​സ​ത്തേ​ക്കാ​ള്‍ 4,700 കോ​ടി​യാ​ണ് വ​ര്‍ധി​ച്ച​ത്. എ​ന്നാ​ൽ, മു​ന്‍വ​ര്‍ഷം ഇ​തേ സ​മ​യ​ത്തേ​ക്കാ​ള്‍ റ​വ​ന്യൂ​ക​മ്മി കു​റ​ഞ്ഞെ​ങ്കി​ലും ക​ട​മെ​ടു​പ്പ് കൂ​ടി

സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ആ​ദ്യ​ത്തെ അ​ഞ്ച് മാ​സ​ത്തെ ജി.​എ​സ്.​ടി വ​രു​മാ​നം 20,274 കോ​ടി​യാ​ണ്. ബ​ജ​റ്റ് ക​ണ​ക്കാ​ക്കി​യ​തി​ന്‍റെ 40 ശ​ത​മാ​ന​മാ​ണ് ആ​ദ്യ അ​ഞ്ചു​മാ​സം കൊ​ണ്ട് ഖ​ജ​നാ​വി​ലെ​ത്തി​യ​ത്. മു​ൻ​വ​ര്‍ഷം 35 ശ​ത​മാ​ന​മാ​യി​രു​ന്നു.

വി​ൽ​പ​ന നി​കു​തി ഏ​താ​ണ്ട് ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​തു​പോ​ലെ ത​ന്നെ. ആ​ദ്യ അ​ഞ്ചു​മാ​സം നി​കു​തി വ​രു​മാ​നം 51,578.32 കോ​ടി. ഓ​ണം വി​പ​ണി തു​ണ​ച്ച​പ്പോ​ള്‍ ക​ഴി​ഞ്ഞ മാ​സം 14,118 കോ​ടി​യാ​ണ് നി​കു​തി പി​രി​ച്ച​ത്. നി​കു​തി​യേ​ത​ര വ​രു​മാ​ന​ത്തി​ൽ മു​ന്‍വ​ര്‍ഷ​ത്തേ​ക്കാ​ൾ എ​ട്ടു​ശ​ത​മാ​ന​ത്തോ​ളം വ​ര്‍ധ​ന​വു​ണ്ടാ​യി. 7,727 കോ​ടി​യാ​ണ് പി​രി​ച്ച​ത്. ആ​ഗ​സ്റ്റി​ൽ ഒ​രു​രൂ​പ പോ​ലും ഗ്രാ​ന്‍ഡാ​യി കി​ട്ടി​യി​ല്ല. റ​വ​ന്യൂ​ക​മ്മി ആ​ദ്യ അ​ഞ്ചു​മാ​സ​ത്തെ ബ​ജ​റ്റ് ക​ണ​ക്കാ​ക്കി​യ​തി​ന്‍റെ പ​കു​തി​യി​ലെ​ത്തി, 18,688 കോ​ടി. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ദ്യ അ​ഞ്ചു​മാ​സം റ​വ​ന്യൂ​ക​മ്മി 20,000 കോ​ടി​യാ​യി​രു​ന്നു. ക​ട​മെ​ടു​പ്പ് മു​ന്‍ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കൂ​ടി. ആ​കെ 30560.93 കോ​ടി ആ​ദ്യ അ​ഞ്ച് മാ​സ​ത്തെ ക​ടം.

ക​ഴി​ഞ്ഞ​മാ​സം 4099 കോ​ടി രൂ​പ​യാ​ണ് ക​ട​മെ​ടു​ത്ത​ത്. മു​ന്‍വ​ര്‍ഷം ആ​ദ്യ അ​ഞ്ചു​മാ​സം 26974.13 കോ​ടി​യാ​ണ് ക​ട​മെ​ടു​ത്ത​ത്. മൂ​ല​ധ​ന​ചെ​ല​വും മു​ൻ​വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കൂ​ടി. 10,458 കോ​ടി​യാ​ണ് മൂ​ല​ധ​ന ചെ​ല​വ്.

ഓ​ണ​ത്തി​ന്​ മു​ന്നോ​ടി​യാ​യി എ​ല്ലാ മേ​ഖ​ല​യി​ലും ന​ല്‍കേ​ണ്ട പ​ണം നേ​ര​ത്തേ​ത​ന്നെ സ​ര്‍ക്കാ​ര്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ഓ​ണ​വി​പ​ണി​യും മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി. ഓ​ണ​വി​പ​ണി​യി​ലെ ക​ച്ച​വ​ട​ത്തി​ന്റെ പ്ര​തി​ഫ​ല​നം വ​രും​മാ​സ​ങ്ങ​ളി​ലെ ജി.​എ​സ്.​ടി വ​രു​മാ​ന​ത്തി​ൽ കൂ​ടു​ത​ല്‍ ഉ​ണ​ര്‍വു​ണ്ടാ​ക്കു​മെ​ന്നാ​ണ് ധ​ന​വ​കു​പ്പ്​ പ്ര​തീ​ക്ഷ.

യു.​പി.​ഐ വ​ഴി ഇ​ട​പാ​ടു​ക​ള്‍ ഉ​യ​ര്‍ന്ന​തോ​ടെ നി​കു​തി വ​ല​യ​ത്തി​ന്​ പു​റ​ത്തു​ള്ള ഇ​ട​പാ​ടു​ക​ളും നി​കു​തി​ക്ക്​ ഉ​ള്ളി​ലാ​യ​തും വ​രു​മാ​ന വ​ര്‍ധ​ന​ക്ക് മ​റ്റൊ​രു കാ​ര​ണ​മാ​യെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - Onam boost: GST revenue crosses Rs 4,700 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.