വൈദ്യുതി പ്രതിസന്ധി ഉയർന്ന വിലയ്ക്ക്​ വാങ്ങും; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടും

തി​രു​വ​ന​ന്ത​പു​രം: രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ കേ​ര​ളം ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടും. വൈ​ദ്യു​തി ബോ​ർ​ഡ്​ ഡ​യ​റ​ക്ട​ർ​മാ​ർ ഉ​ട​ൻ മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ​വൈ​ദ്യു​തി വാ​ങ്ങാ​ൻ ച​ർ​ച്ച ന​ട​ത്തും. ഉ​ത്ത​രേ​ന്ത്യ​യി​ലും ക്ഷാ​മ​മു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​മാ​ണ്​ തേ​ടു​ക. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ക​ടു​ത്ത ക്ഷാ​മ​മാ​ണ്. പ്ര​തി​സ​ന്ധി​യി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ​കെ.​എ​സ്.​ഇ.​ബി സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ വെ​ക്കു​ക. ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘം പോ​വു​ക. കൈ​മാ​റ്റ വ്യ​വ​സ്ഥ​യി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​നും ശ്ര​മി​ക്കും. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന്​ കൈ​മാ​റ്റ വ്യ​വ​സ്ഥ​യി​ൽ 200 മെ​ഗാ​വാ​ട്ട്​ ല​ഭി​ച്ചെ​ങ്കി​ലും ചി​ല ദി​വ​സ​ങ്ങ​ളി​ൽ മു​ട​ങ്ങി.

​കൂ​ടി​യ വി​ല​ക്ക്​ താ​പ​വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്​ ക​ത്ത്​ ന​ൽ​കും. നി​ല​വി​ൽ വൈ​ദ്യു​തി വാ​ങ്ങാ​ൻ യൂ​നി​റ്റി​ന്​ 10​ രൂ​പ​യി​ല​ധി​കം ന​ൽ​കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്​ റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ നി​ർ​ദേ​ശം. രാ​ത്രി​വൈ​ദ്യു​തി​ക്ക്​ 13 രൂ​പ​യി​ല​ധി​കം ന​ൽ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​പെ​ട​ലാ​ണ്​ ആ​വ​ശ്യം.

ഏ​ത്​ വി​ധേ​യ​ന​യും കൂ​ടു​ത​ൽ വൈ​ദ്യു​തി വാ​ങ്ങി പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കാ​നാ​ണ്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​ദേ​ശി​ച്ച​ത്. വൈ​ദ്യു​തി മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും ഞാ​യ​റാ​ഴ്ച​യും ആ​ശ​യ വി​നി​യ​മം ന​ട​ത്തി. പ​രി​ഹാ​ര​ത്തി​ന്​ സാ​ധ്യ​മാ​യ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ​പ​റ​ഞ്ഞു.

1024 മെ​ഗാ​വാ​ട്ട്​ ല​ഭി​ച്ചു; നി​യ​ന്ത്ര​ണ​ത്തി​ൽ ആ​​ശ്വാ​സം

തി​രു​വ​ന​ന്ത​പു​രം: റി​യ​ൽ ടൈം ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന്​ 1024 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ല​ഭി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത്​ ഞായറാഴ്ച വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ൽ താ​ൽ​കാ​ലി​ക ആ​ശ്വാ​സം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ പോ​ലെ​യു​ള്ള നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​നാ​യെ​ന്ന് വൈ​ദ്യു​തി​ മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യും 50 മി​നി​റ്റ്​ വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ താ​ൽ​കാ​ലി​ക ആ​ശ്വാ​സ​മാ​യി 1024 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ല​ഭ്യ​മാ​യ​താ​യി അ​റി​യി​പ്പ്​ വ​രു​ന്ന​ത്.  

Tags:    
News Summary - Power crisis: Kerala to seek help from North India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.