വാട്ടര്‍ സ്കൂട്ടര്‍ അപകടം: യുവാവിന്‍െറ മൃതദേഹം കണ്ടത്തെി

കൊച്ചി: എറണാകുളം ബോള്‍ഗാട്ടി പാലസിന് സമീപം വാട്ടര്‍ സ്കൂട്ടര്‍ മറിഞ്ഞ് കാണാതായ യുവാവിന്‍െറ മൃതദേഹം കണ്ടത്തെി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതംപറമ്പത്ത്വീട്ടില്‍ വിനീഷിന്‍െറ (24) മൃതദേഹമാണ് ഐലന്‍ഡ് ജെട്ടിക്ക് സമീപം ശനിയാഴ്ച രാവിലെ കണ്ടത്തെകിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ബോള്‍ഗാട്ടി പാലസിന് സമീപം വാട്ടര്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് വിനീഷ് ഉള്‍പ്പെടെ മൂന്നുപേര്‍ കായലില്‍ വീണത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ജോമോന്‍ കുര്യന്‍ (34), കൂടെയുണ്ടായിരുന്ന സേലം സ്വദേശി ഗോവിന്ദരാജ് (32) എന്നിവരെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍  രക്ഷപ്പെടുത്തിയിരുന്നു. കാണാതായ വിനീഷിന് വേണ്ടിയുള്ള തിരച്ചില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്തിയെങ്കിലും കണ്ടത്തൊനായിരുന്നില്ല. ശനിയാഴ്ച തീരദേശ പൊലീസ് നടത്തിയ പരിശോധനയിലാണ് രാവിലെ 7.15ഓടെ മൃതദേഹം കണ്ടത്തെിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മറൈന്‍ഡ്രൈവിലെ ഭാമ പരസ്യ ഏജന്‍സിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. വൈറ്റില ആര്‍.എസ്.എ.സി റോഡില്‍ വാടകക്ക് താമസിക്കുകയാണ് വിനീഷും കുടുംബവും. ഭാര്യ അംബിക. മക്കള്‍: അഭിനന്ദ. രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമുണ്ട്.

മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
എറണാകുളം ബോള്‍ഗാട്ടി പാലസിനടുത്ത്  വാട്ടര്‍ സ്കൂട്ടര്‍ അപകടത്തില്‍  മരിച്ച   പള്ളിപ്പുറം പരുതൂര്‍ കൈതം പറമ്പത്ത്  പരേതനായ വിശ്വനാഥന്‍്റെ മകന്‍ വിനീഷിന്‍്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു . ശനിയാഴ്ച വൈകീട്ട് നാലരയ്ക്ക്   വീട്ടില്‍ കൊണ്ടുവന്ന മൃതദേഹം രാത്രിയോടെയാണ് സംസ്കരിച്ചത്. മറൈന്‍ ¥്രെഡവിലെ ഭാമ പരസ്യ ഏജന്‍സി ജീവനക്കാരനായ വിനീഷ് കമ്പനി വാടകക്കെടുത്ത വാട്ടര്‍ സ്കൂട്ടര്‍ അറ്റകുറ്റപ്പണിക്കു ശേഷം ഓടിച്ചു നോക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.സ്കൂട്ടര്‍ ഓടിച്ച ജോമോന്‍,വിനീഷിനൊപ്പമുണ്ടായിരുന്ന ഗോവിന്ദരാജ് എന്നിവരെ മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു.  വ്യാഴാഴ്ച ഉച്ചക്ക്  12 മണിക്കായിരുന്നു അപകടം. എറണാകുളത്ത് വിനീഷ് താമസിച്ചിരുന്ന വാടക വീടിന്‍്റെ ഉടമവിവരമറിയിച്ചതനുസരിച്ച്  വൈകുന്നേരത്തോടെ   അമ്മ ആനന്ദവല്ലിയും  ബന്ധുക്കളും  എറണാകുളത്തേക്ക് തിരിച്ചിരുന്നു. വെള്ളിയാഴ്ച പകല്‍ മുഴുവന്‍  തീരദേശ പോലീസിന്‍്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല.ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്തൊനായത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലത്തെിച്ചു.ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍്റ് കമ്മുക്കുട്ടി എടത്തോള്‍ ,  പരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍്റ് ടി.ശാന്തകുമാരി എന്നിവരും  ബ്ളോക്ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളും  നാട്ടുകാരും  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.