വാട്ടര്‍ സ്കൂട്ടര്‍ അപകടം: യുവാവിനെ കണ്ടത്തൊനായില്ല

കൊച്ചി: ബോള്‍ഗാട്ടി പാലസിന് സമീപം വാട്ടര്‍ സ്കൂട്ടര്‍ മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടത്തൊനായില്ല.
വെള്ളിയാഴ്ച രാവിലെ മുതല്‍ തീരദേശ പൊലീസിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ അടിയൊഴുക്കും വെള്ളക്കൂടുതലും തിരച്ചലിനെ ബാധിച്ചു. അഴിമുഖം, ബോര്‍ഗാട്ടി, വല്ലാര്‍പാടം, ബോട്ട് ജെട്ടി, പുതുവൈപ്പ് ടെര്‍മിനല്‍, ഗോശ്രീപാലം, മുളവുകാട് എന്നിവിടങ്ങളിലായിരുന്നു തിരച്ചില്‍.
വ്യാഴാഴ്ച ഉച്ചയോടെയാണ് ബോള്‍ഗാട്ടി പാലസിനു സമീപം വാട്ടര്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതപ്പറംപാട്ടില്‍ വിനീഷിനെ (27) കണാതായത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ജോമോന്‍ കുര്യന്‍ (34), കൂടെയുണ്ടായിരുന്ന സേലം സ്വദേശി ഗോവിന്ദരാജ് (32) എന്നിവരെ  മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അറ്റകുറ്റപ്പണി നടത്തി പരിശോധന പൂര്‍ത്തിയാക്കിയ വാട്ടര്‍ സ്കൂട്ടര്‍ വീണ്ടും ഓടിച്ചു നോക്കുന്നതിനിടയിലായിരുന്നു അപകടം. മറൈന്‍ ഡ്രൈവിലെ ഭാമ പരസ്യ ഏജന്‍സിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്.
വൈറ്റില ആര്‍.എസ്.എ.സി റോഡില്‍ വാടകക്ക് താമസിക്കുകയാണ് വിനീഷും കുടുംബവും. ഭാര്യ: അംബിക. മക്കള്‍: അഭിനന്ദ. രണ്ടുമാസം പ്രായമായ പെണ്‍കുട്ടിയുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.