ഹരിപ്പാട് മെഡിക്കല്‍ കോളജ്: വിജിലന്‍സ് അന്വേഷണം നടത്തണം -വി.എസ്

തിരുവനന്തപുരം: ഹരിപ്പാട് നിര്‍ദിഷ്ട മെഡിക്കല്‍ കോളജിനുവേണ്ടി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തതും അത് നികത്താന്‍ തീരുമാനിച്ചതും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ ചെലവില്‍ സ്ഥലം എം.എല്‍.എ കൂടിയായ രമേശ് ചെന്നിത്തലയുടെ ഇഷ്ടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള ഒരു തട്ടിപ്പ് പദ്ധതിയാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജ്. ഇതിനുപിന്നിലെ കള്ളക്കളികള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ അടിയന്തര വിജിലന്‍സ് അന്വേഷണം അനിവാര്യമാണ് -വി.എസ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.