Posted On
date_range Updated On
date_range മഞ്ചേരിയിലെ റോഡ് ഉപരോധ സമരം സബ്കലക്ടറുടെ ഉറപ്പിനെ തുടർന്ന് ഒത്തു തീർപ്പായി
മഞ്ചേരി: ചോഴിയാം കുന്ന് ശ്മശാനത്തിലേക്ക് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ശ്മശാന സംരക്ഷണ സമിതി മഞ്ചേരിയില്‍ നടത്തിയ റോഡ് ഉപരോധം ഒത്തുതീർപ്പായി.സബ്കലക്ടറുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പായത്. മൂന്ന് മാസത്തിനകം ശ്മശാനത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കുമെന്ന് സബ്കലക്ടർ ഉറപ്പ് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് സമരം ഒത്തു തീർപ്പായത്.
കച്ചേരിപ്പടി റോഡിലാണ് ഇന്ന് രാവിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറോളം പേര് വഴി തടഞ്ഞത്. കോലര്‍കുന്ന് കുഞ്ഞന്‍െറ ഭാര്യ നാടിച്ചി(75)യുടെ മൃതദേഹവുമായാണ് സമരക്കാര്‍ എത്തിയത്. ഇവര്‍ ഇന്നലെ രാവിലെ 11 മണിക്കാണ് മരിച്ചത്. ശ്മശാനത്തിലേക്ക് വഴി അനുവദിക്കാമെന്ന് രണ്ട് വര്‍ഷം മുമ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെടാതെ വന്നപ്പോഴാണ് സമരസമിതി ഉപരോധത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.