???????????????? ???? ???????????????? ????? ???????????? ????.??. ??????????? ?????? ??????????? ????????? ???????? ?????? ????????????? ??.???. ?????????????? ?????????????

സുഗതകുമാരി ചോദിച്ചു; വി.എസിന് ഇനിയെന്തിനാ ഒരു പദവി?

തിരുവനന്തപുരം: വേദി വിടാനൊരുങ്ങിയ വി.എസിന്‍െറ കൈവിരലില്‍ സുഗതകുമാരി ഒന്നു പിടിമുറുക്കി... മലയാളിയുടെ പ്രിയ കവയിത്രിക്ക് തന്നോട് മാത്രമായി എന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കിയ വി.എസ് വീണ്ടും കസേരയിലേക്ക് ചാരി. ‘വി.എസിന് ഇനി എന്തിനാ ഒരു പദവി? ജനങ്ങളുടെ മനസ്സില്‍ വലിയൊരു സ്ഥാനമില്ളേ, അതിലും വലിയൊരു പദവി കിട്ടാനുണ്ടോ? ഈ ചോദ്യത്തിന് മുന്നില്‍ അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. സ്നേഹശാസനകളെല്ലാം കണ്ണടച്ച് കേട്ടിരുന്നു. പിന്നീട് മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുടെ കൈപിടിച്ച് വേദി വിട്ടിറങ്ങി.

ബുധനാഴ്ച എന്‍.കെ. നാരായണപിള്ള സ്മാരക ഉപഭോക്തൃസേവന പുരസ്കാരം സുഗതകുമാരിക്ക് സമ്മാനിക്കാന്‍ അവരുടെ നന്ദന്‍കോട്ടെ വസതിയില്‍ എത്തിയതായിരുന്നു വി.എസ്. അച്യുതാനന്ദന്‍. പുരസ്കാരം സമ്മാനിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് സുഗതകുമാരിയുടെ ചോദ്യം ഒരുനിമിഷം അദ്ദേഹത്തെ നിശ്ശബ്ദനാക്കിയത്. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലത്തെിയ വി.എസ്  ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷപദവി ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം നല്‍കാതെ മടങ്ങുകയായിരുന്നു.

‘സുഗതകുമാരിയുടേത് മുഷ്ടിചുരുട്ടിയ കാവ്യജീവിതം’

ഭൂമാഫിയക്കെതിരെയും തണ്ണീര്‍ത്തടങ്ങള്‍ക്കു വേണ്ടിയും മുഷ്ടിചുരുട്ടിയ കാവ്യജീവിതമാണ് സുഗതകുമാരിയുടേതെന്ന് മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. എന്‍.കെ. നാരായണപിള്ള സ്മാരക ഉപഭോക്തൃ സേവന പുരസ്കാരം സുഗതകുമാരിക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.

മലയാളി ഉപഭോഗസംസ്കാരത്തിന്‍െറ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്ന് മറുപടി പ്രസംഗത്തില്‍ സുഗതകുമാരി പറഞ്ഞു. പഴയ നേതാക്കള്‍ക്കുണ്ടായിരുന്ന എളിമ ഇപ്പോഴുള്ള നേതാക്കന്മാര്‍ക്കില്ല. നന്ദാവനത്തെ സുഗതകുമാരിയുടെ വസതിയില്‍ നടന്ന പരിപാടിയില്‍ കേരള ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്‍റ് കെ.ജി.എം. നായര്‍ അധ്യക്ഷത വഹിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.