കുറ്റം തെളിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞ് വി.എസിന് മുന്നില്‍ പ്രണമിക്കാമെന്ന് വെള്ളാപ്പള്ളി



ചേര്‍ത്തല : മൈക്രോ ഫിനാന്‍സ് വിജിലന്‍സ് കേസില്‍ തന്‍െറ പേരിലുള്ള കുറ്റം തെളിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞ് വി.എസിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കാമെന്ന്  എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കേസില്‍ വിജിലന്‍സ്  കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനോട്  പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ചില സമ്പന്നരുടെ പാവയായി മാറിയിരിക്കുകയാണ് വി.എസ്. ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊടുത്താല്‍ ഒപ്പിട്ട് വിജിലന്‍സില്‍ കൊടുക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. പ്രതിപക്ഷ നേതാവിന്‍െറ പദവി ദുരുപയോഗം ചെയ്യുകയാണ്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് ഒരു പങ്കുമില്ല.
ആദ്യം കോടികളുടെ കണക്കുപറഞ്ഞവര്‍ ഇപ്പോള്‍ ലക്ഷങ്ങളായി കുറച്ചു. അറിഞ്ഞോ അറിയാതെയോ ഈ കാര്യത്തില്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. 2003 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ പിന്നാക്കവികസന കോര്‍പറേഷനില്‍നിന്നും 15 കോടിയോളം വായ്പ എടുത്ത് വ്യാജ രേഖയും മേല്‍വിലാസവും നല്‍കി വെള്ളാപ്പള്ളിയും കൂട്ടരും തട്ടിയെടുത്തെന്ന്് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.