കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു –മലബാര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍

മലപ്പുറം: കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിനായി താല്‍ക്കാലികമായി നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ്, നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായാലും നടത്താനാവില്ളെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് മലബാര്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ (എം.ഡി.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവള ലോബിക്കുവേണ്ടി കരിപ്പൂരിനെ തകര്‍ക്കുകയാണ്. കരിപ്പൂരിലെ സ്ഥലമേറ്റെടുക്കലും വലിയ വിമാനങ്ങളുടെ സര്‍വീസും കൂട്ടിക്കുഴക്കേണ്ട വിഷയമല്ല. ഇതിലും കുറഞ്ഞ റണ്‍വേയുള്ള പറ്റ്നയിലും മറ്റും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്ന് എമിറേറ്റ്സും സൗദി എയര്‍ലൈന്‍സും സര്‍ക്കാറിനെ അറിയിച്ചിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ളെന്ന ശാഠ്യം കരിപ്പൂരിനെ തകര്‍ക്കാനാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാടുകള്‍ കരിപ്പൂരിനെതിരാണ്.  റണ്‍വേ വികസനത്തിന് ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കാനാകില്ളെന്നതാണ് പ്രദേശവാസികളുടെ നിലപാട്. ഭൂമി വിട്ടുനല്‍കലല്ല പ്രധാന പ്രശ്നം. എയര്‍പോര്‍ട്ടില്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റസ്കോ നിലനിര്‍ത്തലാണ്. ഹജ്ജ് സര്‍വീസിനോടനുബന്ധിച്ച് വലിയ വിമാനങ്ങള്‍ക്ക് നല്‍കിയിരുന്ന അനുമതി തുടരണം. സ്ഥലം വിട്ടുകിട്ടിയില്ളെങ്കില്‍ പിന്നെ കരിപ്പൂര്‍ വിമാനത്താവളം ഉണ്ടാകില്ളെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാട് തിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അടുത്ത മാര്‍ച്ചില്‍ വലിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ബുക്കിങ് നടത്തിയ എയര്‍ ഇന്ത്യ ഡിസംബറില്‍ സര്‍വീസ് റദ്ദാക്കിയതായി അറിയിച്ചത് കരിപ്പൂരില്‍ നിന്ന് ഇനി വലിയ വിമാന സര്‍വീസുണ്ടാകില്ളെന്നതിന്‍െറ സൂചനയാണ്. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സില്‍ പ്രസിഡന്‍റ് സി.ഇ. ചാക്കുണ്ണി, ജന. സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പന്‍, സെക്രട്ടറി ജി.കെ. ഷിബു എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.