പ്രമുഖ ബി.ജെ.പി നേതാക്കൾ മത്സരിക്കാൻ ധാരണ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകുമെന്ന് സൂചന. ഇന്ന് ആലുവയിൽ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് പ്രധാനനേതാക്കള്‍ മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. പ്രധാന നേതാക്കളുടെ മണ്ഡലങ്ങൾ സംബന്ധിച്ച് ഏകദേശ ധാരണ യോഗത്തിലുണ്ടായതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി തമിഴ്നാട് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നേമത്തും മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ കഴക്കൂട്ടത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലോ തലശ്ശേരിയിലോ സ്ഥാനാർഥിയാകാനാണ് പ്രാഥമിക ധാരണ. സി.കെ പത്മനാഭൻ കുന്നമംഗലത്തും ശോഭാ സുരേന്ദ്രൻ പാലക്കാട്ടും കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മത്സരിക്കുമെന്നാണ് സൂചന.

പി.എസ് ശ്രീധരന്‍പിള്ള താന്‍ മത്സരിക്കാനില്ലെന്ന് യോഗത്തില്‍ അറിയിച്ചതായാണ് വിവരം. ഒ.രാജഗോപാല്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.