വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലെന്ന് സാദിഖലി തങ്ങൾ; ‘മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത് എന്തിനെന്ന് അറിയില്ല’

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടെകൊണ്ടു നടക്കുന്നതിനോട് പ്രതികരിച്ച് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറിൽകയറ്റി നടക്കുന്നത് എന്തുകൊണ്ടാണ് തനിക്കറിയില്ലെന്നും താൻ ഏതായാലും അദ്ദേഹത്തെ കാറിൽ കയറ്റില്ലെന്നും സാദിഖലി തങ്ങൾ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശത്തെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിന്തുണക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശക്തിയായി വിമർശിക്കുകയും ചെയ്യുന്നതിനിടെയാണ് യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം.

വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിനെതിരെ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയെ അവഗണിക്കാനാണ് തീരുമാനമെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. വെള്ളാപ്പള്ളി മറുപടി അർഹിക്കുന്നില്ല എന്നത് ജനങ്ങൾ തെളിയിച്ചതാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവരുടെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. വർഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നുവെന്നാണ് വെള്ളാപ്പള്ളി വിഷയത്തിലെ വി.ഡി. സതീശന്‍റെ ഇന്നലത്തെ പ്രതികരണം. ലീഗ് കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.

സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് എല്ലാ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പിറ്റേ ആഴ്ചയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ പൊന്നാട അണിയിച്ചത്. മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നവരാണ് വര്‍ഗീയ പ്രചരണം നടത്തുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കേരളത്തില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ നാവായാണ് മറ്റു ചിലര്‍ ഇതൊക്കെ പറയുന്നത്. കേരളത്തില്‍ വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്താനാണ് ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ക​ഴി​ഞ്ഞ ഒ​മ്പ​തു ​വ​ർ​ഷം കൊ​ണ്ട് ത​ങ്ങ​ളു​ടെ മ​ത​ത്തി​നു​ണ്ടാ​യ ന​ഷ്ടം വെ​ട്ടി​പ്പി​ടി​ക്കാ​ൻ അ​ധി​കാ​ര​ത്തി​ലേ​റി​യേ തീ​രൂ എ​ന്ന് ലീ​ഗ് നേ​താ​ക്ക​ൾ ത​ന്നെ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നാണ് ‘യോ​ഗ​നാ​ദം’ മു​ഖ​പ്ര​സം​ഗ​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി പറയുന്നത്. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നെ മു​ന്നി​ൽ നി​റു​ത്തി അ​ധി​കാ​ര​മേ​റി ലീ​ഗി​ന്റെ മ​ത​ഭ​ര​ണം ന​ട​പ്പാ​ക്കാ​മെ​ന്നാ​ണ് അ​വ​ർ സ്വ​പ്നം കാ​ണു​ന്ന​ത്. ഇ​ട​തു സ​ർ​ക്കാ​ർ ത​ന്നെ മൂ​ന്നാ​മ​തും ഭ​ര​ണ​മേ​റു​മെ​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. ലീ​ഗി​ന്‍റേ​ത്​ ദി​വാ​സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കും. കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന​ങ്ങ​ളെ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം എ​തി​ർ​ത്തി​ട്ടു​ണ്ട്. നാ​ളെ​യും എ​തി​ർ​ക്കും.

ഉ​യ​ർ​ന്ന ജാ​തി​യി​ൽ​പ്പെ​ട്ട ഒ​രാ​ളോ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​യാ​ളോ ആ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​തെ​ങ്കി​ൽ ഇ​ങ്ങ​നെ​യൊ​രു ച​ർ​ച്ച​യോ ചാ​ന​ൽ പ​രി​ഹാ​സ​ങ്ങ​ളോ ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല. ഒ​രു ത​ല​മു​തി​ർ​ന്ന സ​മു​ദാ​യ നേ​താ​വി​നെ മു​ഖ്യ​മ​ന്ത്രി കാ​റി​ൽ ക​യ​​റ്റി ഇ​രു​വ​രും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് എ​ന്തോ രാ​ജ്യ​ദ്രോ​ഹം ചെ​യ്ത​തു പോ​ലെ വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ് ശ്ര​മം. മു​ഖ്യ​മ​ന്ത്രി​യു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​വും ബ​ഹു​മാ​ന​വും സ്‌​നേ​ഹ​വും ഉ​ണ്ട്. സ​മു​ദാ​യ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം ന​ല്ല രീ​തി​യി​ലാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​തും.

പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​യും അ​വ​ർ​ക്കു ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​വും ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്റെ വേ​ദ​ന​യാ​യി മാ​ത്ര​മേ ഈ ​വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തെ കാ​ണാ​നാ​കൂ. സ്വ​ന്തം മ​ത​ത്തി​നു വേ​ണ്ടി മാ​ത്രം രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന മ​ഹാ​ന്മാ​രാ​ണ് ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്തെ പി​ന്നാ​ക്ക, അ​ധ:​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​ന്റെ പ്ര​സം​ഗ​വും മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളു​ടെ സ്വ​മ​ത സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​ന​വും ഇ​തി​നൊ​ക്കെ ആ​ക്കം കൂ​ട്ടി​യെ​ന്നും വെള്ളാപ്പള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതിനിടെ, വെ​ള്ളാ​പ്പ​ള്ളി അ​ല്ല എ​ൽ.​ഡി.​എ​ഫ് എ​ന്നും മു​ന്ന​ണി​ക്ക്​ മാ​ർ​ക്കി​ടാ​ൻ വെ​ള്ളാ​പ്പ​ള്ളി​യെ ആ​രും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ച്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം രംഗത്തെത്തി. ഒ​രു​പാ​ട് മ​ഹാ​ന്മാ​ർ ഇ​രു​ന്ന ക​സേ​ര​യാ​ണ് എ​സ്.​എ​ൻ.​ഡി.​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടേ​ത്. അ​ത് വെ​ള്ളാ​പ്പ​ള്ളി ഓ​ർ​ക്ക​ണമെന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Tags:    
News Summary - Panakkad Sadik ali Thangal says he will not let Vellappally Natesan in his car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.