കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നെങ്കിൽ ചവറയിൽ മാത്രമെന്ന് വ്യക്തമാക്കി ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കൊല്ലം, ചവറ നിയമസഭാ സീറ്റുകള്‍ വെച്ചുമാറുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ചവറയുമായുള്ളത് പിതാവിന്‍റെ കാലം മുതലുള്ള വൈകാരികമായ ബന്ധമാണ്. ആറ്റിങ്ങലും മട്ടന്നൂരും ആര്‍എസ്പിക്ക് വേണ്ട. ജില്ലക്ക് പുറത്തെ രണ്ട് മണ്ഡലങ്ങൾ മാറ്റി നൽകണമെന്ന് യു.ഡി.എഫിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന് ഇത് ജീവൻ മരണ പോരാട്ടമാണ്. അത്ഭുതപ്പെടുത്തുന്ന വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ എന്‍.വിജയന്‍പിള്ളയോടും പിന്നീട് സുജിത്ത് വിജയൻ പിള്ളയോടും പരാജയപ്പെട്ടതിനു പിന്നാലെയാണ് മണ്ഡലം വെച്ചുമാറുന്നത് സംബന്ധിച്ച ചർച്ച മുന്നണിയിൽ സജീവമായത്. ആര്‍.എസ്.പിയിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ തന്നെ ഇക്കാര്യം ഷിബു ബേബിജോണിനോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഷിബു ബേബി ജോൺ മണ്ഡലം മാറാൻ തയാറല്ലെന്ന കടുത്ത നിലപാടിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.