പുതുവർഷാഘോഷം: മലയാളി വാങ്ങിയത് 125 കോടിയുടെ മദ്യം; വിൽപനയിൽ ഒന്നാം സ്ഥാനം എറണാകുളത്തിന്

തിരുവനന്തപുരം: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്പനയിൽ വൻ വർധന. 2025 ഡിസംബർ 31ന് മാത്രം ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യം ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ പുതുവർഷത്തലേന്നുമായി താരതമ്യം ചെയ്യുമ്പോൾ 16.93 കോടി രൂപ അധികം. 2024 ഡിസംബർ 31ന് മദ്യവില്പന 108.71 കോടി രൂപയായിരുന്നു.

വിൽപനയിൽ എറണാകുളം കടവന്ത്ര ഔട്‌ലെറ്റ് ഒന്നാം സ്ഥാനത്തെത്തി. ഇവിടെ 1.17 കോടി രൂപയുടെ മദ്യമാണ് വിറ്റത്. പാലാരിവട്ടം (95.09 ലക്ഷം) രണ്ടാം സ്ഥാനവും എടപ്പാൾ (82.86 ലക്ഷം) മൂന്നാം സ്ഥാനവും നേടി. തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റിലാണ് ഏറ്റവും കുറവ് വിൽപന നടന്നത്- 4.61 ലക്ഷം.

വിദേശമദ്യം, ബിയർ, വൈൻ എന്നിവ ഉൾപ്പെടെ 2.07 ലക്ഷം കെയ്സാണ് പുതുവർഷത്തലേന്ന് വിറ്റത്. കഴിഞ്ഞ വർഷം ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഈ സാമ്പത്തിക വർഷം (2025-26) ഇതുവരെ ബവ്‌കോയുടെ മൊത്തം മദ്യവിൽപന 15,717.88 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഡിസംബർ 31 വരെ രേഖപ്പെടുത്തിയ വിൽപന 14,765.09 കോടി രൂപയായിരുന്നു.

Tags:    
News Summary - New Year's Eve: Malayali buys liquor worth Rs 125 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.