Posted On
date_range Updated On
date_range ഉമ്മന്‍ ചാണ്ടി എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു
ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ 11.45ന് എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം തികച്ചും വ്യക്തിപരമായിരുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
രാഷ്ട്രീയ സാഹചര്യങ്ങളോ തെരഞ്ഞെടുപ്പ് വിഷയങ്ങളോ ചര്‍ച്ച ചെയ്തില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍.എസ്.എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുക. എന്‍.എസ്.എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല. എല്ലാവരോടും ഒരേ രീതിയിലുള്ള സമീപനമാണ്. ഈ നിലപാട് തുടരുമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.