ആലപ്പുഴ: മുസ് ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശവുമായി എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. അമ്പത് കോടിയില്‍ കുറഞ്ഞ ആസ്തിയുള്ള മുസ് ലിം ലീഗ് നേതാക്കള്‍ ആരുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. ലീഗ് ഒന്നാന്തരം വര്‍ഗീയ കക്ഷിയാണ്. ലീഗിന്‍െറ കച്ചവട താല്‍പര്യം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുള്ള ആള്‍ക്കാണ് എം.പി സ്ഥാനം ലീഗ് നല്‍കിയത്. രാഷ്ട്രീയം എന്നത് പണമുണ്ടാക്കാനാണ് എന്ന വ്യാഖ്യാനം കൊണ്ടു വന്നത് ലീഗാണെന്നും തുഷാര്‍ ആരോപിച്ചു.
എസ്.എന്‍.ഡി.പിയോട് മാന്യമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തിനാണ് സി.പി.എം അസഹിഷ്ണുത കാണിക്കുന്നത്. അധികാരം നേടുന്നത് സാമൂഹ്യനീതിക്ക് വേണ്ടിയാണെന്ന് എസ്.എന്‍.ഡി.പി വിശ്വസിക്കുന്നതായും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, തുഷാറിന് മറുപടിയുമായി മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്തെ ത്തി. അമ്പത് കോടി ആസ്തിയുള്ള ഒരു ലീഗ് നേതാവിനെ എങ്കിലും കാണിച്ചുതരാന്‍ തുഷാറിന് സാധിക്കുമോ എന്ന് ബഷീര്‍ ചോദിച്ചു. തുഷാറിന്‍െറ തെറ്റായ കാഴ്ചപ്പാടാണ് ഇത്തരം പ്രസ്താവന നടത്താന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.