അടിമാലി: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ സ്വന്തം പാര്‍ട്ടിക്ക് പോലും വേണ്ടാത്ത നികൃഷ്ട ജീവിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിമര്‍ശിച്ച് സുധീരനെ ആളാക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടുക്കി അടിമാലിയില്‍ എസ്.എന്‍.ഡി.പി രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യപ്പെട്ടപ്പോഴെല്ലാം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പണം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും വിഎസിന്‍െറ വീട്ടില്‍ വെച്ചാണ് പണം കൈമാറിയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വി.എസിനെ ശിഖണ്ഡിയാക്കി പിണറായി വിജയന്‍ യുദ്ധം ചെയ്യുകയാണെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വെള്ളാപ്പള്ളി ആരോപിച്ചു. വി.എസിനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി.പി.എം നീക്കമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവനെ തകര്‍ക്കാന്‍ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചെ ത്തുകയാണ്. അധികാരത്തിലെത്താന്‍ സി.പി.എം എന്തും ചെയ്യും. ഈ ശ്രമങ്ങള്‍ വിലപ്പോവില്ല. തന്നെ തെറി പറയാന്‍ വേണ്ടി മാത്രം സി.പി.എം നേതൃത്വം ശത്രുവായ വി.എസിനെ ഇറക്കിവിട്ടിരിക്കുകയാണ്. -വെള്ളാപ്പള്ളി ആരോപിച്ചു.
ഈഴവര്‍ക്ക് മാത്രം ജാതി പറയാന്‍ പറ്റില്ല, ബാക്കി എല്ലാവര്‍ക്കും ആകാമെന്നാണ് എല്ലാവരുടെയും നിലപാട്. ക്രിസ്ത്യന്‍, മുസ്ലിം അടക്കം എല്ലാ വിഭാഗങ്ങള്‍ക്കും സമുദായം പറയാം. മുസ്ലിം ലീഗ് ഒരു സമുദായത്തിന്‍്റെ മാത്രം പാര്‍ട്ടിയാണ്. കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ പാര്‍ട്ടിയാണ്. തൃശൂര്‍ ബിഷപ്പിന്‍്റെ നേതൃത്വത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് എന്ന പേരിലും കാന്തപുരം സുന്നി വിഭാഗവും പാര്‍ട്ടി രൂപീകരിക്കാന്‍ പോകുന്നു. എന്നാല്‍, ഇതില്‍ ആര്‍ക്കും പരാതി ഇല്ളെന്നും ഈഴവന് മാത്രം ജാതി പറയാന്‍ പാടില്ളെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.