കോട്ടയം: ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച സംസ്ഥാന സൈനിക വെൽഫെയർ ബോർഡ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. സുമന എസ്. മേനോൻ ഐ.എ.എസിനെയാണ് ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. ഡിസംബർ 23ന് നിശ്ചയിച്ചിരുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള ചീഫ് സെക്രട്ടറിയുടെ നിർദേശം പാലിക്കാത്തതാണ് അച്ചടക്ക നടപടിക്ക് വഴിവെച്ചത്.
സൈനികരുടെ സാമ്പത്തിക സഹായ പദ്ധതികളെ കുറിച്ച് ആലോചിക്കാനായിരുന്നു യോഗം വിളിച്ചത്. യോഗത്തിൽ അധ്യക്ഷയാകേണ്ടത് സൈനിക വെൽഫെയർ ബോർഡ് സെക്രട്ടറി എന്ന നിലയിൽ സുമന എസ്. മേനോൻ ആയിരുന്നു. എന്നാൽ, കേണൽ പദവിയിലുള്ളവർ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിനെത്തിയിട്ടും പ്രത്യേക കാരണങ്ങളില്ലാതെ ബോർഡ് സെക്രട്ടറി വിട്ടുനിൽകുകയായിരുന്നു. അഖിലേന്ത്യാ സര്‍വിസ് ചട്ടത്തിന്‍െറ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.
1996 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് സുമന എസ്. മേനോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.