നെൽവയൽ നികത്തൽ ഭേദഗതി ചട്ടം കെ.പി.സി.സി പരിശോധിക്കും

തിരുവനന്തപുരം: വിവാദമായ നെൽവയൽ നികത്തൽ ഭേദഗതി ചട്ടത്തെ കുറിച്ച് കെ.പി.സി.സി പരിശോധിക്കും. കെ.പി.സി.സി ഉപാധ്യക്ഷൻ വി.ഡി സതീശൻ അധ്യക്ഷനായ ഉപസമിതിയാണ് പരിശോധിക്കുക. എം.എൽ.എമാരായ കെ. ശിവദാസൻ നായർ, സി.പി മുഹമ്മദ്, ടി.എൻ പ്രതാപൻ, സണ്ണി ജോസഫ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

വിഷയം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ നിർദേശം നൽകിയിട്ടുണ്ട്.

2008 ആഗസ്റ്റ് 12നാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത്. നിയമത്തിലേതിന് നേർ വിപരീതമായ നിർവചനമാണ് റവന്യൂ വകുപ്പ് നവംബർ 28ന് പുറത്തിറക്കിയ ചട്ടത്തിലുള്ളത്. ഭേദഗതിയെ കുറിച്ച് അറിയില്ലെന്ന് നിയമ സെക്രട്ടറി വിശദീകരിച്ചത് വകുപ്പിനെതിരെ വലിയ വിമർശത്തിന് വഴിവെച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.