ഐസ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം ഷാനവാസ് എം.എക്ക്

കൊച്ചി: ഫ്രാന്‍സ് ക്യാമറ കള്‍ച്ചറള്‍ കമ്മ്യൂണിറ്റി അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിച്ച 'ഐസ്' അന്തര്‍ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരത്തിനു ഷാനവാസ്. എം എ അര്‍ഹനായി. ഷാനവാസിന്‍റെ 'റിപ്പിള്‍സ് ഓഫ് ലൈഫ്' എന്ന ചിത്രമാണ് പുരസ്കാരത്തിനര്‍ഹമായത്. 1500 ഡോളറും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പ്രശസ്ത സ്ട്രീറ്റ് ഫോട്ടോഗ്രാഫറായ ടോം തോബിയാസ് അടക്കം ഒമ്പതു പേരടങ്ങുന്ന ഒൗദ്യോഗിക ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. മ്യൂണിച്ചില്‍ നിന്നുളള സ്റ്റീഫന്‍ കുന്‍സെ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാര്‍ച്ചില്‍ ഫ്രാന്‍സ് ഓഡിറ്റോറിയം ഡി ലിയോണില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും. ‘മാധ്യമം’ ദിനപ്പത്രം കൊച്ചി എഡിഷനില്‍ സീനിയര്‍ സബ് എഡിറ്ററാണ് ഷാനവാസ്.

പുരസ്കാരം നേടിയ ഫോട്ടോ
 

ഇവന്‍റ് അറേബ്യ ട്രാവല്‍ ഫോട്ടോഗ്രാഫി പുരസ്കാരം, ആലപ്പി വിന്‍സെന്‍റ് മെമ്മോറിയല്‍ ഫോട്ടോഗ്രാഫി പുരസ്കാരം എന്നിവക്ക് അര്‍ഹനായിട്ടുണ്ട്. ഗ്രാഫിക് ഡിസൈനറും വിഷ്വലൈസറുമായ ഷാനവാസ്, ആത്മഹത്യ, ഉന്മാദം, അടിയന്തിരാവസ്ഥയുടെ ഓര്‍മ്മപ്പുസ്തകം തുടങ്ങിയ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. സജ്നയാണ് ഭാര്യ. മക്കള്‍: തമന്ന, തന്‍വീര്‍.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.