ജെയ്ലാനി
Posted On
date_range Updated On
date_range പോക്സോ കേസിൽ 20 വര്‍ഷം കഠിന തടവും പിഴയും
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.
പല്ലാരിമംഗലം മടിയൂർ ഇഞ്ചക്കുടിയിൽ വീട്ടിൽ ജെയ്ലാനി (48)യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാർ ശിക്ഷിച്ചത്.
2019ൽ പോത്താനിക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ, എസ്.ഐ. എം.എസ്. മനോജ്, എ.എസ്.ഐമാരായ സലിം, ബിജു ഭാസ്കർ, സീനിയർ സി.പി.ഒ. മാരായ സുജകുമാരി, അബ്ദുൾ റഷീദ് തുടങ്ങിയവരാണ് അന്വേഷിച്ചത്. ഗവ. പ്ലീഡറായി അഡ്വ. പി.ആര്. ജമുന ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.