കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ലാൻഡ് ബാങ്ക് പദ്ധതിയിലേക്ക് ജില്ലയിലെ 19.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പൊതുജനങ്ങളില്‍നിന്ന് വിലനല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. ഇതിനുവേണ്ടി 2.10 കോടി രൂപയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ചെലവഴിച്ചത്. ഭൂരഹിതരായ പട്ടികവര്‍ഗക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് ലാൻഡ് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.
ഏറ്റെടുത്ത ഭൂമി പ്ലോട്ടുകളായി തിരിച്ച് ഭൂമിക്കായി അപേക്ഷിച്ച അര്‍ഹരായ പട്ടികവര്‍ഗക്കാരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭൂമി വിതരണം ചെയ്യും. ഭൂമിക്കായി 1405 പട്ടികവര്‍ഗക്കാരാണ് അപേക്ഷിച്ചിട്ടുള്ളത്. ഇതിെൻറ വില്ലേജ്തല പരിശോധന പൂര്‍ത്തിയായി. പഞ്ചായത്ത് ഭരണ സമിതി പരിശോധിച്ച് നല്‍കുന്നമുറക്ക് ജില്ല കലക്ടര്‍ അധ്യക്ഷനായ ജനകീയ നറുക്കെടുപ്പിലൂടെയായിരിക്കും ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.