അപകടത്തിൽ മരണപ്പെട്ട ദിൽഷാന 

പാൽ വാങ്ങാൻ റോഡരികിൽ നിന്ന 19കാരി നിയന്ത്രണം വിട്ട ജീപ്പിടിച്ച് മരിച്ചു

കമ്പളക്കാട് (വയനാട്): പാൽ വാങ്ങാനായി റോഡരികിൽ കാത്തിരുന്ന 19 വയസുകാരി നിയന്ത്രണം വിട്ടെത്തിയ ക്രൂയിസർ ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുക ദിൽഷാനയാണ് മരിച്ചത്.

കമ്പളക്കാട് പള്ളിമുക്കിന് സമീപമാണ് അപകടം. കോഴിക്കോടു ഭാഗത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് ഇടിച്ചത്.

ബത്തേരി സെന്റ് മേരീസ് കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് ദിൽഷാന. കമ്പളക്കാട് പുത്തൻതൊടുക വീട്ടിൽ ഹാഷിമിന്റെയും ആയിഷയുടെയും മകളാണ്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അഹാഷ് എന്നിവർ സഹോദരങ്ങളാണ്.


Tags:    
News Summary - 19-year-old dies after being hit by out-of-control jeep while standing on roadside to buy milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.