66കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിമുക്തഭടന്​ 15 വർഷം കഠിനതടവ്​

തിരുവനന്തപുരം: അയൽവാസിയായ 66കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച വിമുക്തഭടന്​ 15 വർഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷ. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം.പി. ഷിബുവാണ്​ പ്രതി ശാസ്തമംഗലം സ്വദേശി കുട്ടപ്പൻ ആശാരി(54)യെ ശിക്ഷിച്ചത്​.

2019 നവംബറിലാണ്​ പ്രതി ആരുമില്ലാതിരുന്ന സമയം വീടിന് പുറകിലുള്ള വാതിലിലൂടെ അകത്തുകയറി അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ചത്​. ജാമ്യം നേടാത്തതിനാൽ പ്രതി ജയിലിൽ കിടന്നാണ് വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് കോടതിയിൽ ഹാജരായി 

Tags:    
News Summary - 15 years rigorous imprisonment for ex-serviceman who tried to torture 66-year-old woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.