കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി 11കാരൻ മരിച്ചു

അങ്കമാലി: വീടിനുള്ളിൽ കളിക്കുന്നതിനിടെ 11കാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് പാദുവാപുരം ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് മരിച്ചത്.

പാലിശ്ശേരി ഗവ. സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

മഞ്ഞപ്പുഴയിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു

ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായ വിദ്യാർഥി മിഥുലാജി (21)നായി തിരച്ചിൽ പുരോഗമിക്കുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രാവിലെ തിരച്ചിൽ പുരോഗമിക്കുന്നത്.

ഇന്നലെയാണ് ഹൈസ്കൂളിനടുത്ത് ഉണ്ണൂൽമ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് കാണാതായത്. വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയിൽ കുളിക്കാനിറങ്ങവെയാണ് ഒലിച്ചു പോയത്. കനത്ത മഴയെ തുടർന്നു പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഇന്നലെ നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമനസേനാ സംഘവും തിരച്ചിൽ നടത്തിയെങ്കിൽ കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സ് ഫ്ലഡ് ലിറ്റ് ഉപയോഗിച്ച് രാത്രിയും തിരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - 11-year-old boy dies after shawl tightened around neck while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.