എമിറേറ്റ്​സ്​ വിമാനത്തിൽ ‘ഹിന്ദു മീൽ’ നിർത്തില്ല

ന്യൂഡൽഹി: എമിറേറ്റ്​ വിമാനത്തിലെ ഭക്ഷ്യ വിഭവ പട്ടികയിൽ നിന്ന്​ ഹിന്ദു മീൽ ഒഴിവാക്കാനുള്ള തീരുമാനം കമ്പനി പിൻവലിച്ചു. തീരുമാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കാരുടെ രൂക്ഷ വിമർശനം ഉയർന്ന​തോടെയാണ്​ തീരുമാനത്തിൽ നിന്ന്​ എമിറേറ്റ്​സ്​ പിന്നാക്കം പോയത്​.

 ഭക്ഷ്യ വിഭവ പട്ടികയിൽ സസ്യ,സസ്യേതര ആഹാരങ്ങൾ തുടരുമെന്നും ഹിന്ദു മീൽ ഒഴിവാക്കാൻ തീരുമാനിച്ചതായും എമിറേറ്റ്​സ്​ പ്രസ്​താവന ഇറക്കിയിരുന്നു. ഇത്​ വാർത്തയായതോടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ വിമർശനമുയരുകയും തീരുമാനം പിൻവലിക്കാനായി എമിറേറ്റ്​സിൽ സമ്മർദമുണ്ടാവുകയുമായിരുന്നു. 

ഉപഭോക്താക്കളിൽ നിന്നുള്ള നിർദേശത്തി​​​​െൻറ അടിസ്​ഥാനത്തിൽ തങ്ങൾ ഹിന്ദു മീൽ തുടരാൻ തീരുമാനിച്ച വിവരം എമിറേറ്റ്​സ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച പുറപ്പെടുവിച്ച പ്രസ്​താവനയിലാണ്​ എമിറേറ്റ്​സ്​ തീരുമാനം വ്യക്തമാക്കിയത്​.

Tags:    
News Summary - ‘Hindu Meal​’ Back On Emirates Flight Menu-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.